മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരം ബാഴ്‌സക്ക് കടുപ്പമേറിയതായിരുന്നു. സൂപ്പര്‍ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഇല്ലാതെയിറങ്ങിയ ബാഴ്‌സ ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം വിജയിച്ചിരുന്നു. അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഒസ്‌മാൻ ഡെംബെലെയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
-
The gloves are off!! 🥊
— LaLigaTV (@LaLigaTV) January 8, 2023 " class="align-text-top noRightClick twitterSection" data="
Ferran Torres and Stefan Savic are both sent off for this little scrap... 🟥#AtletiBarça pic.twitter.com/Po8DLGLnT0
">The gloves are off!! 🥊
— LaLigaTV (@LaLigaTV) January 8, 2023
Ferran Torres and Stefan Savic are both sent off for this little scrap... 🟥#AtletiBarça pic.twitter.com/Po8DLGLnT0The gloves are off!! 🥊
— LaLigaTV (@LaLigaTV) January 8, 2023
Ferran Torres and Stefan Savic are both sent off for this little scrap... 🟥#AtletiBarça pic.twitter.com/Po8DLGLnT0
എന്നാല്‍ കളിക്കിടെ മൈതാനത്തുണ്ടായ ആവേശകരമായ ഒരു ഗുസ്‌തി മത്സരത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മത്സരത്തിന്‍റെ അധിക സമയത്ത് ബാഴ്സയുടെ ഫെറാന്‍ ടോറസും അത്‌ലറ്റിക്കോ ഡിഫന്‍ഡര്‍ സ്റ്റെഫാൻ സാവിച്ചും തമ്മിലായിരുന്നു പെനാല്‍റ്റി ബോക്സിനരികെ കയ്യാങ്കളി നടന്നത്. വാശിയേറിയ പോരാട്ടം കണ്ടു നിന്ന റഫറി ഇരുവര്‍ക്കും ചുവപ്പ് നല്‍കുകയും ചെയ്‌തു.
ഇരുവരും പുറത്തായതോടെ 10 പേരുമായാണ് രണ്ട് ടീമുകളും മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിന്‍റെ 22ാം മിനിട്ടിലാണ് ഡെംബെലെ ബാഴ്‌സയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. പെഡ്രിയുടെ ഒരു തകര്‍പ്പന്‍ നീക്കത്തില്‍ നിന്നാണ് ഗോളിന്‍റെ വരവ്.
അത്‌ലറ്റിക്കോ താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് ഓടിക്കയറി പെഡ്രി പന്ത് ഗാവിക്ക് കൈമാറി. ഗാവി നീട്ടി നല്‍കിയ പന്ത് ആദ്യ ടെച്ചില്‍ തന്നെ ഡെംബെലെ വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാനായി ആതിഥേയര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി.
'ഗുസ്‌തിക്ക്' പിന്നാലെ ഗ്രീസ്‌മാന്‍ തൊടുത്ത ബാഴ്‌സ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോള്‍ ലൈന്‍ സേവിലൂടെ റൊണാൾഡ് അരൗജോ രക്ഷപ്പെടുത്തിയും നിര്‍ണായകമായി. വിജയത്തോടെ രണ്ടാം സ്ഥാനക്കാരനായ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നായി ഉയര്‍ത്താന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. 16 മത്സരങ്ങളില്‍ നിന്നും 41 പോയിന്‍റുമായാണ് ബാഴ്‌സ ഒന്നാമത് തുടരുന്നത്. 16 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണ് റയലിനുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
Also read: ലാ ലിഗ : ഗോളടിച്ച് ഡെംബെലെ, ഗോള്‍ ലൈന്‍ സേവുമായി അരൗജോ ; അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് ബാഴ്‌സ