വില്ല പാർക്ക് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരെയുള്ള പരാജയങ്ങൾക്കും സമനിലകൾക്കുമൊടുവിൽ വിജയ വഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. വാശിയേറിയ മത്സരത്തിൽ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചത്. അവസാന നിമിഷം വരെ നാടകീയതകൾ നിറഞ്ഞ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന രണ്ട് ഗോളുകളുടെ പിൻബലത്തിലായിരുന്നു ആഴ്‌സണലിന്‍റെ വിജയം. 90 മിനിട്ടുവരെ 2 ഗോളുകൾക്ക് ഇരുടീമുകളും സമനില പാലിച്ച മത്സരത്തിൽ അസ്റ്റണ്‍ വില്ലയെ ഞെട്ടിച്ചുകൊണ്ടായിരുന്നു അഴ്‌സണൽ മത്സരം വരുതിയിലാക്കിയത്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ നിന്നാണ് അവസാന മിനിട്ടുകളിൽ രണ്ട് ഗോളുകളുമായി ആഴ്‌സണൽ ഞെട്ടിച്ചത്. അധിക സമയത്തിന്‍റെ മൂന്നാം മിനിട്ടിൽ ജോർജീഞ്ഞോയുടെ തകർപ്പനൊരു ലോങ് റേഞ്ചർ ആസ്റ്റണ്‍ ഗോളി എമിലിയാനോ മാർട്ടിനസിന്‍റെ തലയിൽ തട്ടി ഗോളായി മാറുകയായിരുന്നു. ഇതോടെ ആഴ്‌സണൽ ഒരു ഗോൾ മുന്നിലായി.
-
A thriller at Villa!
— Premier League (@premierleague) February 18, 2023 " class="align-text-top noRightClick twitterSection" data="
Arsenal return to the top of the PL. For now…#AVLARS pic.twitter.com/Y7UZIaGCBd
">A thriller at Villa!
— Premier League (@premierleague) February 18, 2023
Arsenal return to the top of the PL. For now…#AVLARS pic.twitter.com/Y7UZIaGCBdA thriller at Villa!
— Premier League (@premierleague) February 18, 2023
Arsenal return to the top of the PL. For now…#AVLARS pic.twitter.com/Y7UZIaGCBd
പിന്നാലെ അവസാന മിനിട്ടുകളിൽ സമനില ഗോളിനായി ആസ്റ്റണ്‍ ഗോളി മാർട്ടിനസ് ഗോൾപോസ്റ്റ് വിട്ടിറങ്ങി. കിട്ടിയ അവസരം മുതലാക്കി മത്സരത്തിന്‍റെ അവസാന മിനിട്ടിൽ ഗോളിയില്ലാത്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് കൗണ്ടർ അറ്റാക്കിലൂടെ മാർട്ടിനെല്ലി ആഴ്‌സണലിന്‍റെ നാലാം ഗോളും വിജയവും സ്വന്തമാക്കുകയായിരുന്നു.
തുടക്കം കസറി, ഒടുക്കം പാളി: ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്‍റെ അഞ്ചാം മിനിട്ടിൽ ഒല്ലി വാട്‌കിൻസിലൂടെ ആസ്റ്റണ്‍ വില്ലയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ ആഴ്‌സണൽ തിരിച്ചടിച്ചു. 16-ാം മിനിട്ടിൽ ബുക്കായോ സാക്കയാണ് ഗോൾ നേടിയത്. ഇതോടെ മത്സരം ഒരു ഗോളിന് സമനിലയിലായി. ഇതോടെ മത്സരം കൂടുതൽ ആവേശത്തിലായി.
ഇതിനിടെ 32-ാം മിനിട്ടിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ആസ്റ്റണ്‍ വില്ല തിരിച്ചടിച്ചു. പിന്നാലെ സമനില ഗോളിനായി ആഴ്‌സണൽ ശ്രമം നടത്തിയെങ്കിലും അവയെല്ലാം വിഫലമായി. ഇതോടെ ആദ്യ പകുതി 2-1ന് അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണലിന്‍റെ ശക്‌തമായ തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 61-ാം മിനിട്ടിൽ ഒലക്‌സാണ്ടർ സിൻചെക്കോയിലൂടെ ആഴ്‌സണൽ രണ്ടാം ഗോളും നേടി.
ഇതിനിടെ ഒട്ടേറെ സുവർണാവസരങ്ങൾ വീണുകിട്ടിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ആഴ്‌സണലിനായില്ല. ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന പ്രതീതി തോന്നിച്ചു. എന്നാൽ 90-ാം മിനിട്ടിന് ശേഷം ഞെട്ടിപ്പിക്കുന്ന രണ്ട് ഗോളുകളിലൂടെ ആഴ്‌സണൽ വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ആഴ്‌സണൽ വീണ്ടും പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
ALSO READ: മെസി ബാഴ്‌സയിലേക്ക് മടങ്ങുമോ? ; ഒടുവില്‍ മൗനം വെടിഞ്ഞ് പിതാവ് ജോര്‍ജ് മെസി
നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് 23 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 23 മത്സരങ്ങളിൽ നിന്ന് 51 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 23 മത്സരങ്ങളിൽ നിന്ന് 46 പോയിന്‍റുമാണുള്ളത്. ഇന്ന് രാത്രി മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്‌ഹാമിനെ നേരിടുന്നുണ്ട്. ഇന്നത്തെ മത്സരം വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഴ്‌സണലിനൊപ്പമെത്താനാകും.