ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ മധ്യനിര യുവതാരം ഡോണി വാന്‍ ഡി ബീക്കിനെ തട്ടകത്തിലെത്തിച്ച് എവര്‍ട്ടണ്‍. വായ്‌പ അടിസ്ഥാനത്തിലാണ് വാന്‍ ബീക്കിനെ എവര്‍ട്ടണ്‍ സ്വന്തമാക്കിയത്. 2021-22 സീസണ്‍ കഴിയുന്നത് വരെ താരം എവർട്ടണുവേണ്ടി പന്തുതട്ടും.
ഫ്രാങ്ക് ലാംപാര്‍ഡ് പുതിയ പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെയാണ് വാന്‍ ബീക്കിനെ എവര്‍ട്ടണ്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ക്രിസ്റ്റല്‍ പാലസും വാന്‍ ബീക്കിനെ സ്വന്തമാക്കാനായി മുൻ നിരയിൽ ഉണ്ടായിരുന്നു.
-
🇳🇱 | "Before I signed here, I spoke with him about the Club and he was really positive. He loved it here." - @Donny_beek6
— Everton (@Everton) February 1, 2022 " class="align-text-top noRightClick twitterSection" data="
Thanks for the assist, @Johnheitinga! 😉
">🇳🇱 | "Before I signed here, I spoke with him about the Club and he was really positive. He loved it here." - @Donny_beek6
— Everton (@Everton) February 1, 2022
Thanks for the assist, @Johnheitinga! 😉🇳🇱 | "Before I signed here, I spoke with him about the Club and he was really positive. He loved it here." - @Donny_beek6
— Everton (@Everton) February 1, 2022
Thanks for the assist, @Johnheitinga! 😉
'ഞാൻ ഇപ്പോൾ എവർട്ടന്‍റെ താരമാണ്. ക്ലബിലെത്താനായതിൽ ഏറെ സന്തോഷമുണ്ട്. മികച്ച താരങ്ങളുള്ള കരുത്തുറ്റ ക്ലബാണ് എവർട്ടണ്‍. എന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി ടീമിന് വിജയങ്ങൾ നേടിക്കൊടുക്കാനാകും എന്നാണ് പ്രതീക്ഷ'. വാന്‍ ബീക്ക് പറഞ്ഞു.
ALSO READ: ഗാംഗുലി ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നു, സെലക്ഷനിൽ കൈകടത്തുന്നു; ആരോപണം
നെതര്‍ലന്‍ഡ്‌സിന്‍റെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വാൻ ബീക്കിനെ യുണൈറ്റഡ് കാര്യമായി ഉപയോഗപ്പെടുത്തിയില്ല. പലപ്പോഴും താരത്തിന് ആദ്യ ഇലവനിൽ പോലും സ്ഥാനം ലഭിച്ചിരുന്നില്ല. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറും, റാള്‍ഫ് റാഗ്നിക്കും പരിശീലകനായി എത്തിയെങ്കിലും താരത്തിനെ തഴയുകയായിരുന്നു.
2020 ലാണ് അയാക്‌സില്‍ നിന്ന് വാന്‍ ബീക്ക് യുണൈറ്റഡിലെത്തുന്നത്. 40 മില്യണ്‍ യൂറോ (ഏകദേശം 337 കോടി രൂപ) മുടക്കിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ വെറും ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് വാന്‍ ബീക്കിന് യുണൈറ്റഡിനുവേണ്ടി മുഴുവന്‍ സമയവും കളിക്കാനായത്.