ETV Bharat / sports

'ഒരു ട്വിംഗോയ്ക്കായാണ് നീ ഒരു ഫെരാരി വിറ്റത്'; പീക്വെയെ കൊട്ടി ഷാക്കിറ? - ക്ലാര ചിയ മാര്‍ട്ടി

പോപ് ഗായിക ഷാക്കിറയുടെ പുതിയ പാട്ട് മുന്‍ പങ്കാളി ജെറാർഡ് പീക്വെയേയും ഗേള്‍ ഫ്രണ്ട് ക്ലാര ചിയ മാര്‍ട്ടി എന്നിവരെ ഉന്നം വയ്‌ക്കുന്നതെന്ന് ആരാധകര്‍.

Shakira Take A Dig At gerard pique In New Song  Shakira  gerard pique  Shakira new Song  clara chia marti  gerard pique girl friend clara chia marti  ഷാക്കിറ  ജെറാർഡ് പീക്വെ  ക്ലാര ചിയ മാര്‍ട്ടി  ഷാക്കിറയുടെ പുതിയ പാട്ട്
പീക്വെയെ കൊട്ടി ഷാക്കിറ?
author img

By

Published : Jan 13, 2023, 1:57 PM IST

മാഡ്രിഡ്: കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോപ് ഗായിക ഷാക്കിറയും സ്‌പാനിഷ് ഫുട്‌ബോളർ ജെറാർഡ് പീക്വെയും വേര്‍പിരിഞ്ഞത്. വേര്‍പിരിയുന്ന കാര്യം 45കാരിയായ ഷാക്കിറയും 35കാരനായ പീക്വെയും സംയുക്ത പ്രസ്‌താവനയിലൂടെയാണ് ആരാധകരെ അറിയിച്ചിരുന്നത്. പീക്വെയ്‌ക്ക് മറ്റ് സ്‌ത്രീകളുമായുള്ള ബന്ധമാണ് ഇരുവരുടെയും വേര്‍പിരിയലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

ഇതിന് പിന്നാലെ പുതിയ ഗേള്‍ ഫ്രണ്ട് ക്ലാര ചിയ മാര്‍ട്ടിയോടൊപ്പം പീക്വെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ തന്‍റെ പുതിയ പാട്ടിലൂടെ ഷാക്കിറ പീക്വെയെ ലക്ഷ്യം വയ്‌ക്കുന്നതായാണ് ആരാധക സംസാരം. ബിസാറാപ്പുമായി സഹകരിച്ച് സ്‌പാനിഷ്‌ ഭാഷയിലാണ് ഷാക്കിറ തന്‍റെ പുതിയ ആല്‍ബം ഒരുക്കിയിരിക്കുന്നത്.

"ഒരു ട്വിംഗോയ്ക്കായി നീ ഒരു ഫെരാരി വിറ്റു. ഒരു കാസിയോയ്ക്ക് വേണ്ടി ഒരു റോളക്‌സ്‌ വിറ്റു" എന്നാണ് പാട്ട് തുടങ്ങുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പാട്ടിന്‍റെ വരികള്‍ എഴുതിയതും ഷാക്കിറയാണ്.

  • I wish y’all understood Spanish because Shakira just ended Piqué with this song and everyone deserves to understand such brilliant lyrics pic.twitter.com/58GrY1j0XK

    — mar (@sheonks) January 12, 2023 " class="align-text-top noRightClick twitterSection" data=" ">

തന്നെപ്പോലെ ഒരാളെ നീ അര്‍ഹിക്കുന്നില്ല. ഏറെ സമയം ജിമ്മില്‍ ചിലവഴിച്ചാല്‍ മാത്രം പോര തലച്ചോറും അൽപ്പം പ്രവർത്തിപ്പിക്കണം. വേദനിപ്പിക്കാമെന്ന് കരുതിയെങ്കില്‍ താന്‍ ശക്തമായി തിരിച്ചെത്തിയിരിക്കുന്നു.

ഹൃദയത്തില്‍ വേദനകളൊന്നും അവശേഷിക്കുന്നില്ല. സ്ത്രീകൾ ഇനി കരയരുത്. സ്‌നേഹത്തിൽ നിന്ന് വെറുപ്പിലേക്ക് ഒരു ചുവട് മാത്രമേ ഉള്ളൂ. പകരക്കാരിയായി എത്തിയവളോടൊപ്പം എല്ലാ ആശംസകളും. നീ കരഞ്ഞാലും യാചിച്ചാലും ഞാൻ മടങ്ങിവരില്ല എന്നിങ്ങനെയാണ് കൊളംബിയന്‍ ഗായിക തന്‍റെ പുതിയ പാട്ടിലെ വരികള്‍ എഴുതിയിരിക്കുന്നത്.

ആല്‍ബം ഇതേവരെ ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ചില ഭാഗങ്ങള്‍ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഷാക്കിറയും പീക്വെയും വിവാഹിതരായിട്ടില്ല. 12 വർഷമായി ഒന്നിച്ചു കഴിഞ്ഞിരുന്ന ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. ആല്‍ബം ഇതേവരെ ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ചില ഭാഗങ്ങള്‍ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.