യൂജീന്‍ (യുഎസ്): ഡയമണ്ട് ലീഗില്‍ (Diamond League) കിരീടം നിലനിര്‍ത്താനാകാതെ ലോകചാമ്പ്യനും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര (Neeraj Chopra). ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യനായ നീരജ് ഇത്തവണ ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത് (Diamond League Finals 2023). കലാശപ്പോരില്‍ 83.80 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത് (Neeraj Chopra Score In Diamond League 2023).
ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാല്‍ഡെജാണ് (Jakub Vadlejch) ഇപ്രാവശ്യം ഒന്നാം സ്ഥാനം നേടിയത്. 84.24 മീറ്റര്‍ എറിഞ്ഞാണ് ചെക്ക് താരം ഒന്നാം സ്ഥാനം പിടിച്ചത് (Diamond League Finals 2023 Javelin Champion). സൂറിച്ച് ഡയമണ്ട് ലീഗിലും നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ വാല്‍ഡെജിന് സാധിച്ചിരുന്നു.
-
Well played, champ! 🥈👏#NeerajChopra hits an 83.80 meter throw and yet misses 🥇 by a whisker!#JioCinema #Sports18 #DiamondLeague pic.twitter.com/lysMGOd0rI
— Sports18 (@Sports18) September 16, 2023 " class="align-text-top noRightClick twitterSection" data="
">Well played, champ! 🥈👏#NeerajChopra hits an 83.80 meter throw and yet misses 🥇 by a whisker!#JioCinema #Sports18 #DiamondLeague pic.twitter.com/lysMGOd0rI
— Sports18 (@Sports18) September 16, 2023Well played, champ! 🥈👏#NeerajChopra hits an 83.80 meter throw and yet misses 🥇 by a whisker!#JioCinema #Sports18 #DiamondLeague pic.twitter.com/lysMGOd0rI
— Sports18 (@Sports18) September 16, 2023
ഡയമണ്ട് ലീഗില്‍ ജാവലിന്‍ വിഭാഗത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം താരമായി മാറാനുള്ള അവസരമായിരുന്നു നീരജ് ചോപ്രയ്‌ക്ക് നഷ്‌ടമായത്. ഫൈനലില്‍ നീരജിന്‍റെ ആദ്യ ത്രോ ഫൗളായി മാറുകയായിരുന്നു. എന്നാല്‍, ആദ്യത്തെ അവസരത്തില്‍ തന്നെ മത്സരത്തില്‍ ലീഡ് പിടിക്കാന്‍ വാല്‍ഡെജിനായി.
84.01 മീറ്ററായിരുന്നു വാല്‍ഡെജ് ആദ്യം ശ്രമത്തില്‍ ജാവലിന്‍ എത്തിച്ചത് (Jakub Vadlejch First Attempt In Diamond League Finals). രണ്ടാം ശ്രമത്തില്‍ പിഴവ് തിരുത്താന്‍ നീരജിന് സാധിച്ചു. മത്സരത്തില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചതും നീരജ് തന്‍റെ രണ്ടാമത്തെ ത്രോയിലായിരുന്നു.
മൂന്നാമത്തെ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് 81.37 മീറ്റര്‍ ദൂരം മാത്രമാണ് ജാവലിന്‍ എത്തിക്കാനായത്. നാലാമത്തെ അവസരവും നീരജിന് പിഴച്ചു. ഫൗളായാണ് താരത്തിന്‍റെ നാലാം ത്രോ കലാശിച്ചത്.
80.74 മീറ്റര്‍ ദൂരം മാത്രമാണ് നീരജിന്‍റെ അഞ്ചാമത്തെ ത്രോ പോയത്. അവസാന അവസരത്തിലും നില മെച്ചപ്പെടുത്താന്‍ താരത്തിന് സാധിച്ചില്ല. 80.90 മീറ്ററായിരുന്നു ആറാം ത്രോയില്‍ നീരജ് കണ്ടെത്തിയ ദൂരം.
എന്നാല്‍, അവസാന ശ്രമത്തില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ വാല്‍ഡെജിനായി. ഈ അവസരത്തിലായിരുന്നു താരം മത്സരത്തില്‍ 84.24 മീറ്റര്‍ ദൂരം കണ്ടെത്തിയത്. മത്സരത്തില്‍ 83.74 മീറ്റര്‍ ദൂരം കണ്ടെത്തിയ ഫിൻലാൻഡിന്‍റെ ഒലിവർ ഹെലാൻഡർ (Oliver Helander ) ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്.