ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ ടീമിന് വിജയം. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. ഗ്രൂപ്പ് രണ്ടില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഏകപക്ഷീയമായാണ് ഇന്ത്യയുടെ നേട്ടം. മണിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
വനിത ഡബിള്‍സില്‍ റീത്ത് ടെന്നീസ്-ശ്രീജ അകുല സഖ്യമാണ് ആദ്യ ജയം പിടിച്ചത്. ദക്ഷിണാഫ്രിക്കയുടെ ലൈല എഡ്വാര്‍ഡ്‌സ്-ഡാനിഷ പട്ടേല്‍ സഖ്യത്തെ ഏകപക്ഷീമായ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. രണ്ടാമതായി നടന്ന സിംഗിള്‍സ് മത്സരം ജയിച്ച മണിക ബത്ര ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു.
ദക്ഷിണാഫ്രിക്കയുടെ മുഷ്‌ഫിഖ് കലാമിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 11-5, 11-3, 11-2. മൂന്നാമതായി നടന്ന സിംഗിള്‍സ് മത്സരത്തില്‍ ശ്രീജ അകുലയും ജയിച്ചതോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടക്കുകയായിരുന്നു.
ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ശ്രീജയുടെ വിജയം. സ്‌കോര്‍: 11-5, 113, 11-6. അടുത്ത മത്സരത്തില്‍ ഫിജിയാണ് ഇന്ത്യയുടെ എതിരാളി.
also read: കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം: ദേശീയ പതാകയേന്തി പി.വി സിന്ധു