ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് 14-ാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ നിതു ഗംഗാസ് സ്വര്‍ണം നേടി. മിനിമം വെയ്‌റ്റ് (45kg-48kg) കാറ്റഗറിയിലാണ് നിതുവിന്‍റെ സുവര്‍ണ നേട്ടം.
ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ഡെമി-ജേഡ് റെസ്‌റ്റാനെയാണ് നിതു കീഴടക്കിയത്. എല്ലാ വിധി കര്‍ത്താക്കളും ഏകകണ്‌ഠമായാണ് നിതുവിനെ വിജയിയായി തിരഞ്ഞെടുത്തത്. നേരത്തെ രണ്ട് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള നിതുവിന്‍റെ ആദ്യ സീനിയർ മെഡലാണിത്.
ബര്‍മിങ്‌ഹാം ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.