ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: മെഡലുറപ്പിച്ച് ബജ്‌റംഗ്, ഗോദയില്‍ നാല് താരങ്ങള്‍ ഫൈനലില്‍ - സാക്ഷി മാലിക്

പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്‌തിയിയില്‍ ഇംഗ്ലണ്ട് താരത്തെ പരാജയപ്പെടുത്തിയാണ് പുനിയയുടെ മുന്നേറ്റം.

Bajrang Punia  cwg 2022  cwg 2022 wrestling final  ബജ്‌റംഗ് പുനിയ  സാക്ഷി മാലിക്  പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്‌തി
കോമണ്‍വെല്‍ത്ത് ഗെയിംസ്: മെഡലുറപ്പിച്ച് ബജ്‌റംഗ് പുനിയ, ഗോദയില്‍ നാല് താരങ്ങള്‍ ഫൈനലില്‍
author img

By

Published : Aug 5, 2022, 8:59 PM IST

ബിര്‍മിങ്‌ഹാം: കോമൺ‌വെൽത്ത് ഗെയിംസ് ഗുസ്‌തിയില്‍ മെഡലുറപ്പിച്ച് ബജ്‌റംഗ് പുനിയ. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ജോർജ്ജ് റാമിനെയാണ് പുനിയ പരാജയപ്പെടുത്തിയത്. 10-0 എന്ന് സ്‌കോറിനാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ബജ്‌റംഗ് പുനിയയുടെ മുന്നേറ്റം.

ഇന്ത്യയുടെ നാല് താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ വിവിധ ഗുസ്‌തി പോരാട്ടങ്ങളില്‍ കലാശപ്പോരിന് യോഗ്യത നേടിയത്. വനിതകകളുടെ വിഭാഗത്തില്‍ അൻഷു മാലിക്, സാക്ഷി മാലിക് എന്നിവര്‍ നേരത്തെ അതാത് വിഭാഗങ്ങളില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച ദീപക് പുനിയയാണ് മറ്റൊരു ഇന്ത്യന്‍ താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.