മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള സര്‍ മാറ്റ് ബുസ്ബി പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്. ആരാധകരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ പ്രസ്‌തുത പുരസ്കാരം നേടുന്നത്.
നേരത്തെ 2003/04, 2006/07, 2007/08 സീസണിലാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം. ഇതോടെ ഏറ്റവും കൂടുതല്‍ മാറ്റ് ബുസ്ബി പുരസ്കാരം നേടുന്ന താരമെന്ന ഡേവിഡ് ഡി ഗിയയുടെ റെക്കോഡിനൊപ്പമെത്താനും ക്രിസ്റ്റ്യാനോയ്‌ക്കായി. യുണൈറ്റഡിലേക്കുള്ള രണ്ടാം വരവില്‍ 24 ഗോളുകള്‍ നേടി ടീമിന്‍റെ ടോപ് സ്കോററാവാന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞു.
ഇതില്‍ 18 ഗോളുകളും താരം നേടിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ്. ടോട്ടനത്തിനും നോര്‍വിച്ച് സിറ്റിക്കുമെതിരെയുള്ള ഹാട്രിക് ഉള്‍പ്പടെയാണിത്. ലീഗില്‍ ആറാം സ്ഥാനത്തെത്താനാണ് യുണൈറ്റഡിന് കഴിഞ്ഞത്.
-
𝗢𝘂𝗿 𝘀𝘁𝗮𝗻𝗱𝗼𝘂𝘁 𝗽𝗲𝗿𝗳𝗼𝗿𝗺𝗲𝗿 👏
— Manchester United (@ManUtd) June 4, 2022 " class="align-text-top noRightClick twitterSection" data="
You've voted @Cristiano as our Sir Matt Busby Player of the Year 🤩🏅#MUFC | @adidasfootball
">𝗢𝘂𝗿 𝘀𝘁𝗮𝗻𝗱𝗼𝘂𝘁 𝗽𝗲𝗿𝗳𝗼𝗿𝗺𝗲𝗿 👏
— Manchester United (@ManUtd) June 4, 2022
You've voted @Cristiano as our Sir Matt Busby Player of the Year 🤩🏅#MUFC | @adidasfootball𝗢𝘂𝗿 𝘀𝘁𝗮𝗻𝗱𝗼𝘂𝘁 𝗽𝗲𝗿𝗳𝗼𝗿𝗺𝗲𝗿 👏
— Manchester United (@ManUtd) June 4, 2022
You've voted @Cristiano as our Sir Matt Busby Player of the Year 🤩🏅#MUFC | @adidasfootball
also read: 'മധുവിധുവിനിടെ പുറംവേദന മറക്കരുത്'; ദീപകിനെ എയറിലാക്കി മാലതി
അതേസമയം അടുത്ത സീസണിലും യുണൈറ്റഡില്‍ തുടരുമെന്ന് 37കാരനായ ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പുതിയ മാനേജർ എറിക്ക് ടെൻ ഹാഗിന് ആവശ്യമായ സമയം നൽകണമെന്നും താരം ആരാധകരോട് അഭ്യർഥിച്ചിട്ടുണ്ട്.