പാനാജി : ഐഎസ്‌എല്ലില്‍ ഇന്ന് (ശനിയാഴ്‌ച) നടക്കാനിരുന്ന എടികെ മോഹന്‍ ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരം മാറ്റിവച്ചു. ഇരുടീമുകളേയും കൊവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.
നാല് താരങ്ങള്‍ക്ക് കൊവിഡ് ബാധിക്കുകയും മറ്റ് താരങ്ങള്‍ നിരീക്ഷണത്തിലാവുകയും ചെയ്‌തതോടെ കഴിഞ്ഞ ഒരാഴ്‌ചയായി എടികെയ്‌ക്ക് പരിശീലനത്തിനിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവസാന മത്സരം മുതല്‍ ബെംഗളൂരു താരങ്ങളും നിരീക്ഷണത്തിലാണ്.
also read: ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കും : റാഫേൽ നദാൽ
നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ 15 പോയിന്‍റുമായി എടികെ അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ 13 പോയിന്‍റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്തുമാണ്.