ETV Bharat / sports

'ഇതാണ് എന്‍റെ അവസാന തീരുമാനം'; മൊറോക്കോ ടീമിലേക്ക് ഇനിയില്ലെന്ന് ഹക്കിം സിയെച്

മൊറോക്കോ ദേശീയ ടീം പരിശീലകൻ വാഹിദ് ഹലിൽഹോഡ്‌സിച്ചുമായുള്ള കലഹത്തെത്തുടർന്ന് ഹക്കിമിനെ ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

author img

By

Published : Feb 9, 2022, 11:53 AM IST

Chelsea's Hakim Ziyech quits Morocco national team  Hakim Ziyech quits Morocco national team  Hakim Ziyech quits  Morocco national team issue  Hakim Ziyech issue  Vahid Halilhodzic vs Hakim Ziyech  മൊറോക്കോ ടീമിലേക്ക് ഇനിയില്ലെന്ന് ഹക്കിം സിയെച്  ഹക്കിം സിയെച് വിരമിച്ചു
'ഇതാണ് എന്‍റെ അവസാന തീരുമാനം'; മൊറോക്കോ ടീമിലേക്ക് ഇനിയില്ലെന്ന് ഹക്കിം സിയെച്

ലണ്ടൻ: മൊറോക്കോ ദേശീയ ടീം പരിശീലകൻ വാഹിദ് ഹലിൽഹോഡ്‌സിച്ചുമായുള്ള പ്രശ്‌നങ്ങൾക്ക് പിന്നാലെ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചെൽസി താരം ഹക്കിം സിയെച്. 28-ാം വയസിലാണ് താരം ദേശിയ ടീമിനുവേണ്ടി കളിക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്.

'ഞാൻ ദേശിയ ടീമിലേക്ക് മടങ്ങിവരില്ല. ഇത് എന്‍റെ അവസാന തീരുമാനമാണ്. ഞാൻ എന്‍റെ ക്ലബിൽ എന്തുചെയ്യുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഹലിൽ ഹോഡ്‌സിച്ച് എടുത്ത തീരുമാനമാണ്. നിങ്ങൾ അതിനെ മാനിക്കണം. ഞാൻ ദേശീയ ടീമിലേക്ക് മടങ്ങിവരില്ല', ഹക്കിം പറഞ്ഞു.

കോച്ച് വാഹിദ് ഹലിൽഹോഡ്‌സിച്ചുമായുള്ള പ്രശ്‌നങ്ങൾ രൂക്ഷമായതിനെത്തുടർന്ന് 2021 ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള മൊറോക്കോയുടെ അന്തിമ ടീമിൽ നിന്ന് ഹക്കിമിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ജൂണിൽ ബുർക്കിന ഫാസോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് സിയെച്ച് അവസാനമായി മൊറോക്കോയ്‌ക്കായി കളിച്ചത്.

ALSO READ: IND VS WI: പരമ്പര പിടിക്കാൻ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്

മൊറോക്കൻ ദേശിയ ടീമിനായി 40 മത്സരങ്ങളിൽ കളിച്ച അദ്ദേഹം പത്ത് ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കായി 25 മത്സരങ്ങളിൽ നിന്ന് ആറ് തവണയും ഹക്കിം സിയെച് ഗോൾ നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.