ലണ്ടന്‍: പ്രീമിയർ ലീഗ് ക്ലബ് ചെല്‍സിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ വ്യക്തത വരുത്താതെ ചാരിറ്റബിൾ ഫൗണ്ടേഷന്‍. ക്ലബിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടോയെന്ന് ട്രസ്റ്റിമാരുടെ യോഗത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെയാണ് യോഗത്തില്‍ ഏറ്റെടുപ്പ് സംബന്ധിച്ച് തീരുമാനമാവാതിരുന്നത്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചെൽസിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ ട്രസ്റ്റികൾക്ക് ചെൽസി എഫ്‌സിയുടെ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച് അറിയിച്ചിരുന്നു. ക്ലബ്ബിന്‍റെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
also read: മകള്‍ക്ക് പിന്നാലെ അച്ഛനും മരിച്ചു; ദുരിതമൊഴിയാതെ ബറോഡ രഞ്ജി താരം വിഷ്ണു സോളങ്കി
ഇതിനോടനുബന്ധിച്ച് ഞായറാഴ്‌ച ചേര്‍ന്ന ട്രസ്റ്റിമാരുടെ യോഗത്തിലാണ് ആറ് അംഗങ്ങള്‍ ആശങ്ക അറിയിച്ചത്. ഇതോടെ ഫൗണ്ടേഷന്‍ അഭിഷാകരുടെ സഹായം തേടിയിട്ടുണ്ട്. അബ്രമോവിച്ച് ഉടമയായി തുടരുമ്പോൾ ക്ലബ്ബിന്‍റെ "നിയന്ത്രണം" ഏറ്റെടുക്കുന്നതിന് നിയമപരമായ തടസങ്ങളുണ്ടോയെന്നാണ് അഭിഭാഷകര്‍ മുഖ്യമായും പരിശോധിക്കുന്നത്.
2003 മുതല്‍ ചെല്‍സിയുടെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഏകദേശം 20 വർഷമായി ക്ലബ്ബിന്‍റെ അമരക്കാരനാണ് റോമൻ അബ്രമോവിച്ച്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ അബ്രമോവിച്ചിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.