ETV Bharat / sports

ചെൽസിയുടെ ഓപ്പറേറ്റിങ് ലൈസൻസിൽ മാറ്റം ; ഇനി ടിക്കറ്റുകള്‍ വില്‍ക്കാം - നിഗൽ ഹഡിൽസ്റ്റൺ

ടീമിന്‍റെ എവേ മത്സരങ്ങള്‍, കപ്പ് മത്സരങ്ങൾ, വനിതാ മത്സരങ്ങൾ എന്നിവയ്ക്കായുള്ള ടിക്കറ്റുകളാണ് ചെല്‍സിക്ക് വില്‍ക്കാന്‍ കഴിയുക

Chelsea allowed to sell tickets after UK govt alters licence  EPL club Chelsea  russia ukraine war  roman abramovich  റോമൻ അബ്രമോവിച്ച്  ചെൽസിയുടെ ഓപ്പറേറ്റിങ് ലൈസൻസിൽ മാറ്റം  ചെല്‍സി  നിഗൽ ഹഡിൽസ്റ്റൺ  Nigel Huddleston
ചെൽസിയുടെ ഓപ്പറേറ്റിങ് ലൈസൻസിൽ മാറ്റം; ഇനി ടിക്കറ്റുകള്‍ വില്‍ക്കാം
author img

By

Published : Mar 24, 2022, 10:36 PM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെൽസിയുടെ ഓപ്പറേറ്റിങ് ലൈസൻസിൽ യുകെ ഗവര്‍ണ്‍മെന്‍റ് മാറ്റം വരുത്തി. ഇതോടെ ടീമിന്‍റെ എവേ മത്സരങ്ങള്‍, കപ്പ് മത്സരങ്ങൾ, വനിതാ മത്സരങ്ങൾ എന്നിവയ്ക്കായുള്ള ടിക്കറ്റ് വിൽക്കാൻ ചെല്‍സിക്ക് കഴിയും.

യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ലബ്ബിന്‍റെ റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിന് യുകെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ്ബിന്‍റെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകൾ വിൽക്കുന്നതിനും വിലക്കുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഓപ്പറേറ്റിങ് ലൈസൻസിൽ മാറ്റം വരുത്താന്‍ യുകെ ഗവണ്‍മെന്‍റ് തയ്യാറായത്.

ടിക്കറ്റ് വിൽപ്പനയിലൂടെ ക്ലബ്ബിന് ഒരു വരുമാനവും ലഭിക്കില്ലെന്ന് ഇതുസംബന്ധിച്ച പ്രസ്‌താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. എല്ലാ വരുമാനവും മത്സരത്തിന്‍റെ സംഘാടകർക്കാണ് ലഭിക്കുകെയന്നാണ് അറിയിച്ചിരിക്കുന്നത്.

also read:ചെന്നൈയില്‍ ധോണി യുഗം അവസാനിച്ചു ; ഇനി ജഡേജ നയിക്കും

വ്‌ളാഡിമിർ പുടിനുമായുള്ള ബന്ധത്തിന്‍റെ പേരിൽ റോമൻ അബ്രമോവിച്ചിനെ യുകെയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതുമുതൽ, ക്ലബ്ബിന് ഫുട്ബോൾ കളിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി നിഗൽ ഹഡിൽസ്റ്റൺ പറഞ്ഞു.

"ഇത് സാധ്യമാക്കാൻ ഞങ്ങൾ ഫുട്ബോൾ അധികൃതരുമായി ഇടപെടുമ്പോള്‍ ആരാധകര്‍ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു" - ഹഡിൽസ്റ്റൺ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.