ന്യൂഡല്‍ഹി: ഒരു സംഭവത്തിലൂടെ മേരി കോമിനെ വിലയിരുത്താനാകില്ലെന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് അജയ് സിംഗ്. നിഖാത് സറീനുമായുള്ള 51 കിലോ വിഭാഗത്തിലെ ഒളിമ്പിക് യോഗ്യതാ ട്രയല്‍സ് മത്സരത്തിന് ശേഷം മേരി വൈകാരികമായി പ്രതികരിച്ചതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന് ശേഷം സറീന് കൈ കൊടുക്കാനോ ആലിംഗനം ചെയ്യാനോ താരം തയ്യാറായിരുന്നില്ല. വൈകാരികമായ സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന് അജയ് സിംഗ് പറഞ്ഞു.
-
Indian Squad for Women’s Boxing Final Trial Update- 51kg.@MangteC defeated @nikhat_zareen in split decision and is selected for the Indian teamfor the Olympic Qualifiers, Asia -Oceania from Feb 3-14, 2020 in Wuhan, China.#PunchMeinHaiDum #OlympicQualifiers#boxing pic.twitter.com/AL5rthBrCR
— Boxing Federation (@BFI_official) December 28, 2019 " class="align-text-top noRightClick twitterSection" data="
">Indian Squad for Women’s Boxing Final Trial Update- 51kg.@MangteC defeated @nikhat_zareen in split decision and is selected for the Indian teamfor the Olympic Qualifiers, Asia -Oceania from Feb 3-14, 2020 in Wuhan, China.#PunchMeinHaiDum #OlympicQualifiers#boxing pic.twitter.com/AL5rthBrCR
— Boxing Federation (@BFI_official) December 28, 2019Indian Squad for Women’s Boxing Final Trial Update- 51kg.@MangteC defeated @nikhat_zareen in split decision and is selected for the Indian teamfor the Olympic Qualifiers, Asia -Oceania from Feb 3-14, 2020 in Wuhan, China.#PunchMeinHaiDum #OlympicQualifiers#boxing pic.twitter.com/AL5rthBrCR
— Boxing Federation (@BFI_official) December 28, 2019
മേരി കോമും നിഖാത് സറീനും ഇന്ത്യന്‍ ബോക്‌സിങ്ങിന്‍റെ ശക്തിയാണ്. സറീന്‍ മികച്ച ബോക്‌സറാണ്. മേരി കോം വലിയ ആഗ്രഹമുള്ള കരുത്തുറ്റ പ്രകൃതമുള്ള ബോക്‌സറും. മേരി ഇന്ത്യന്‍ കായിക രംഗത്തിന്‍റെ പ്രതീകമാണ്. വൈകാരിമായ പ്രകടനങ്ങൾ അവരുടെ മഹത്വത്തെ ഇല്ലാതാക്കില്ല. അവരെ കുറിച്ച് നാം അഭിമാനിക്കണം.
ബോക്‌സിങ് ഫെഡറേഷന്‍റെ സെലക്ഷന്‍ പോളിസിയെക്കുറിച്ച് മേരി കോമിനെതിരെ സറീന്‍ ഈ വർഷം മധ്യത്തോടെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 17-ന് സറീന്‍ ഫെഡറേഷന്‍റെ തീരുമാനത്തെ വെല്ലുവിളിച്ച് കേന്ദ്ര കായിക മന്ത്രാലയത്തിന് കത്ത് എഴുതുകയും ചെയ്‌തു. ഇതേ തുടർന്നാണ് മേരി കോം ട്രയല്‍സില്‍ പങ്കെടുത്തത്. അതേസമയം എല്ലാവർക്കും ഏജന്‍സിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഇക്കാര്യത്തില്‍ സുതാര്യമായ നിലപാടാണുള്ളത്. ട്രയല്‍സ് ഒളിമ്പിക് ടിവി കവർ ചെയ്തു. ട്രയല്‍സ് സുതാര്യമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പകുതിയോടെ റഷ്യയിലെ ഉലാന്‍-ഉദെയില്‍ നടന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം 51 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.