ETV Bharat / sports

മെസിയുടെ പിന്‍ഗാമിയെ കണ്ടെത്തി ബാഴ്‌സലോണ; അര്‍ജന്‍റീനന്‍ വണ്ടര്‍കിഡിനെ റാഞ്ചി - ലയണല്‍ മെസി

അര്‍ജന്‍റീനന്‍ കൗമാര താരം ലൂക്കാസ് റോമനുമായി കരാര്‍ ഒപ്പുവച്ച് സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ എഫ്‌സി.

Barcelona signs Lucas Roman  Barcelona FC  Lucas Roman  Lionel Messi  Lucas Roman compared to Lionel Messi  Barcelona news  ലൂക്കാസ് റോമന്‍  ലൂക്കാസ് റോമനുമായി ബാഴ്‌സലോണ കരാറില്‍  ബാഴ്‌സലോണ എഫ്‌സി  ലയണല്‍ മെസി
മെസിയുടെ പിന്‍ഗാമിയെ കണ്ടെത്തി ബാഴ്‌സലോണ
author img

By

Published : Jan 21, 2023, 5:34 PM IST

ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ വണ്ടര്‍കിഡ് ലൂക്കാസ് റോമനെ കൂടാരത്തിലെത്തിച്ച് സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ. അര്‍ജന്‍റീനയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഫെറൊകാരിലില്‍ നിന്നാണ് 18കാരനായ ലൂക്കാസിനെ ബാഴ്‌സ സ്വന്തമാക്കിയിരിക്കുന്നത്. 13 കോടിയാണ് കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണയുടെ യൂത്ത് ടീമിനൊപ്പമാണ് താരം ആദ്യം പന്തുതട്ടുക. അര്‍ജന്‍റീനയിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ റിവർ പ്ലേറ്റ് താരത്തെ നോട്ടമിട്ടിരുന്നു. എന്നാല്‍ ലൂക്കാസ് റോമന്‍ ബാഴ്‌സയെ തെരഞ്ഞെടുക്കുകയായിരുന്നു.

ലയണല്‍ മെസിയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് ലൂക്കാസ്. ഇടങ്കാലന്‍ അറ്റാക്കിങ്‌ പ്ലയറായ ലൂക്കാസിന് മധ്യനിരയിലും വിങ്ങുകളിലും കളിക്കാനാകും. മെസിയുടെ കളി ശൈലിയുമായി ലൂക്കാസ് റോമിന് സാമ്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.

മെസിയുടെ സമാന പൊസിഷനില്‍ കളിക്കുന്നതിനൊപ്പം ലൂക്കാസ് റോമന്‍റെ പന്തടക്കത്തിലെ മികവും ശ്രദ്ധേയമാണ്. ഏറെ സാമ്യങ്ങളുണ്ടെങ്കിലും മെസിയുടെ അതേ നിലവാരത്തിലുള്ള താരമല്ല ലൂക്കാസെന്ന് മുന്‍ ക്ലബിന്‍റെ പ്രസിഡന്‍റ് ഡാനിയേല്‍ പന്‍ഡോള്‍ഫി പറഞ്ഞു.

ALSO READ: യുവന്‍റസിന് വമ്പന്‍ തിരിച്ചടി ; 15 പോയിന്‍റ് വെട്ടിക്കുറച്ച് ഇറ്റാലിയന്‍ ഫുട്ബാൾ ഫെഡറേഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.