ബാഴ്‌സലോണ : യൂറോപ്പ ലീഗ് ഫുട്‌ബോളിൽ എൻട്രാഷ് ഫ്രാങ്ക്ഫർട്ടിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ ബാഴ്‌സയുടെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ തടിച്ചുകൂടിയ ഫ്രാങ്ക്ഫർട്ട് ആരാധകരെക്കുറിച്ച് ചോദ്യമുന്നയിച്ച് കോച്ച് സാവി ഹെർണാണ്ടസ്. 30000ൽ അധികം ഫ്രാങ്ക്ഫർട്ട് ആരാധകരാണ് ഇന്നലെ നടന്ന മത്സരം കാണാൻ ക്യാമ്പ് നൗവിൽ തടിച്ചുകൂടിയത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽവി വഴങ്ങിയത്.
-
Over 30,000 Frankfurt fans traveled to the Camp Nou for their club’s 3-2 win over Barcelona.
— B/R Football (@brfootball) April 14, 2022 " class="align-text-top noRightClick twitterSection" data="
Xavi and Barça President Joan Laporta don’t know how that happened 🗣️ pic.twitter.com/RkhtDknwsQ
">Over 30,000 Frankfurt fans traveled to the Camp Nou for their club’s 3-2 win over Barcelona.
— B/R Football (@brfootball) April 14, 2022
Xavi and Barça President Joan Laporta don’t know how that happened 🗣️ pic.twitter.com/RkhtDknwsQOver 30,000 Frankfurt fans traveled to the Camp Nou for their club’s 3-2 win over Barcelona.
— B/R Football (@brfootball) April 14, 2022
Xavi and Barça President Joan Laporta don’t know how that happened 🗣️ pic.twitter.com/RkhtDknwsQ
ഇതുപോലെ ബാഴ്‌സലോണയ്‌ക്ക് ഏറെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ 70,000 മുതൽ 80,000 വരെ ആരാധകരെയാണ് ക്യാമ്പ് നൗവിൽ പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ഈ അന്തരീക്ഷം ഞങ്ങൾക്ക് തികച്ചും പ്രതികൂലമായ ഫലമാണ് നേടിത്തന്നത്. സ്വന്തം ഹോം ഗ്രൗണ്ടിൽ ഇങ്ങനൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നു. ക്ലബ് ഇതിനെപ്പറ്റി അന്വേഷിക്കും. സാവി പറഞ്ഞു.
അതേസമയം സാവിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി ക്ലബ് പ്രസിഡന്‍റ് ജോവാൻ ലാപോർട്ടയും പറഞ്ഞു. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത അപമാനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ഖേദകരമാണ്. ഒരു ബാഴ്‌സലോണ ആരാധകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു. ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങൾ പഠിച്ചു വരികയാണ് - ലാപോർട്ട വ്യക്‌തമാക്കി.