ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ക്ലബ് മാറ്റത്തിന് ശേഷം ആദ്യമായി ലാലിഗ കിരീടത്തില്‍ വീണ്ടും മുത്തമിട്ട് എഫ്‌സി ബാഴ്‌സലോണ. ചിരവൈരികളായ എസ്‌പാന്‍യോളിനെ തകര്‍ത്താണ് കറ്റാലന്‍ ക്ലബ് ലീഗ് ചരിത്രത്തിലെ 27-ാം കിരീടം ഉറപ്പിച്ചത്. ഡെര്‍ബിയില്‍ ജയം നേടിയാല്‍ ബാഴ്‌സയ്‌ക്ക് കിരീടം ഉറപ്പായിരുന്നു.
എസ്‌പാന്‍യോളിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം പിടിച്ചത്. ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളും, ബാല്‍ദെ കൗണ്ടെ എന്നിവര്‍ ബാഴ്‌സയ്‌ക്കായി ഒരോ ഗോളും നേടി. ഈ ജയത്തോടെ 34 മത്സരങ്ങളില്‍ നിന്നും ബാഴ്‌സയ്‌ക്ക് 85 പോയിന്‍റായി.
-
Culers, this one is for YOU! 🏆 pic.twitter.com/tliyGm327Q
— FC Barcelona (@FCBarcelona) May 14, 2023 " class="align-text-top noRightClick twitterSection" data="
">Culers, this one is for YOU! 🏆 pic.twitter.com/tliyGm327Q
— FC Barcelona (@FCBarcelona) May 14, 2023Culers, this one is for YOU! 🏆 pic.twitter.com/tliyGm327Q
— FC Barcelona (@FCBarcelona) May 14, 2023
രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 71 പോയിന്‍റാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയം നേടിയാലും പരമാവധി 83 പോയിന്‍റ് സ്വന്തമാക്കാനെ റയലിന് സാധിക്കൂ. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത് എസ്‌പാന്‍യോളാണെങ്കിലും മത്സരത്തില്‍ ആദ്യ ഗോള്‍ അടിച്ചത് ബാഴ്‌സലോണയാണ്. 11-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി സന്ദര്‍ശകരെ മുന്നിലെത്തിച്ചു. സ്വന്തം പകുതിയില്‍ നിന്നും റൊണാള്‍ഡ് അറോഹെ ഇടതുവിങ്ങില്‍ അലെജാന്‍ഡ്രോ ബാല്‍ദെയിലേക്ക് നീട്ടി നല്‍കി.
പന്തുമായി ഇടതുവശത്തൂടെ എസ്‌പാന്‍യോള്‍ ബോക്‌സിനുള്ളിലേക്ക് കയറിയ ബാല്‍ദെ ലെവന്‍ഡോസ്‌കിയ്‌ക്ക് ഗോള്‍ പോസ്റ്റിനുള്ളിലേക്ക് പന്ത് തട്ടിയിടാന്‍ പാകത്തിന് പാസ് നല്‍കി. ബാല്‍ദെയുടെ ഷോട്ടിലേക്ക് പാഞ്ഞെത്തിയ ലെവന്‍ഡോസ്‌കി കൃത്യമായി ലക്ഷ്യം കണ്ടു. 20 മിനിറ്റില്‍ ബാഴ്‌സ ലീഡുയര്‍ത്തി.
-
𝐂𝐀𝐌𝐏🏆𝐎𝐍𝐒 pic.twitter.com/azVNJAAAnK
— FC Barcelona (@FCBarcelona_cat) May 14, 2023 " class="align-text-top noRightClick twitterSection" data="
">𝐂𝐀𝐌𝐏🏆𝐎𝐍𝐒 pic.twitter.com/azVNJAAAnK
— FC Barcelona (@FCBarcelona_cat) May 14, 2023𝐂𝐀𝐌𝐏🏆𝐎𝐍𝐒 pic.twitter.com/azVNJAAAnK
— FC Barcelona (@FCBarcelona_cat) May 14, 2023
ആദ്യ ഗോളിന് വഴിയൊരുക്കിയ ബാല്‍ദെയാണ് കറ്റാലന്‍ ക്ലബിനായി രണ്ടാം ഗോള്‍ നേടിയത്. റാഫീഞ്ഞയും പെഡ്രിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മൈതാനത്തിന്‍റെ വലതുവിങ്ങിലൂടെയാണ് ഇരുവരും ആതിഥേയരുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറിയത്.
ബോക്‌സിന് വെളിയില്‍ നിന്നും റാഫീഞ്ഞ ബോക്‌സിനുള്ളിലുണ്ടായിരുന്ന പെഡ്രിക്ക് പന്ത് കൈമാറി. എസ്‌പാന്‍യോള്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ പെഡ്രി ഉയര്‍ത്തി നല്‍കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ ഒരു വോളിയിലൂടെ അലെജാന്‍ഡ്രോ ബാല്‍ദെ ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം ഗോളും ബാഴ്‌സ് എതിരാളികളുടെ വലയിലെത്തിച്ചിരുന്നു.
-
Xavi has now won LaLiga as a Barcelona player and manager 🙌
— ESPN FC (@ESPNFC) May 14, 2023 " class="align-text-top noRightClick twitterSection" data="
Legend 🤩 pic.twitter.com/EaZ0ik9G6q
">Xavi has now won LaLiga as a Barcelona player and manager 🙌
— ESPN FC (@ESPNFC) May 14, 2023
Legend 🤩 pic.twitter.com/EaZ0ik9G6qXavi has now won LaLiga as a Barcelona player and manager 🙌
— ESPN FC (@ESPNFC) May 14, 2023
Legend 🤩 pic.twitter.com/EaZ0ik9G6q
മത്സരത്തിന്‍റെ നാല്‍പ്പതാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് സന്ദര്‍ശകര്‍ക്കായി വീണ്ടും ഗോള്‍ നേടിയത്. ബാഴ്‌സയ്‌ക്ക് 27-ാം ലീഗ് കിരീടം ഉറപ്പിച്ച ഗോള്‍ കൂടിയായിരുന്നു ഇത്. വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ റാഫീഞ്ഞ നല്‍കിയ അവസാന പാസില്‍ നിന്നായിരുന്നു ലെവന്‍ഡോസ്‌കി ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലായിരുന്നു ബാഴ്‌സ നാലാം ഗോള്‍ നേടിയത്. 53-ാം മിനിറ്റില്‍ കൗണ്ടെയാണ് സന്ദര്‍ശകര്‍ക്കായി ആതിഥേയരുടെ വലയില്‍ പന്തെത്തിച്ചത്. 35 വാര അകലെ നിന്നും ഫ്രാങ്കി ഡിയോങ് ഉയര്‍ത്തി നല്‍കിയ പന്ത് കൗണ്ടെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
73-ാം മിനിറ്റിലാണ് എസ്‌പാന്‍യോള്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. ഹാവി പുവാഡൊയാണ് ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജെസേലുവാണ് അവര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്.