മനില (ഫിലിപ്പിൻസ്): ഏഷ്യന്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലുറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ ജപ്പാന്‍റെ അകിറ കോഗ-തായ്‌ചി സൈറ്റോ സഖ്യത്തെയാണ് മൂന്നാം സീഡായ ഇന്ത്യന്‍ ജോഡി കീഴടക്കിയത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ച് കയറിയത്. സ്‌കോര്‍: 21-17 21-15.
നേരത്തെ വനിത സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിവി സിന്ധു ക്വാർട്ടറില്‍ കടന്നിരുന്നു. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്‍റെ യുവെ യാൻ ജാസ്‌ലിൻ ഹൂയിയെയാണ് സിന്ധു കീഴടക്കിയത്. 42 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാലാം സീഡായ സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-16 21-16.
അടുത്ത മത്സരത്തിൽ മൂന്നാം സീഡായ ചൈനയുടെ ഹെ ബിങ് ജിയാവോയാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ടോക്കിയോ ഒളിമ്പിക്‌സിൽ ജിയാവോയെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്‍റെ വെങ്കല നേട്ടം.
also read: ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് കനത്ത നിരാശ; അല്‍വാരോ വാസ്‌ക്വെസ് എഫ്‌സി ഗോവയിലേക്ക്
നേരത്തെ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ചൈനീസ് താരത്തിന് നേരിയ മേല്‍ക്കൈയുണ്ട്. ഏഴ് മത്സരങ്ങൾ സിന്ധു ജയിച്ചപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ ബിങ് ജിയാവോയ്‌ക്കൊപ്പം നിന്നിരുന്നു. എന്നാൽ അവസാനത്തെ രണ്ട് മത്സരങ്ങളിലും ജയിച്ച് കയറാന്‍ സിന്ധുവിനായിട്ടുണ്ട്.