നവംബര്‍ 19ന് ആരംഭിച്ച യാത്ര. കാല്‍പ്പന്ത് കളിയുടെ കനക കിരീടം ലക്ഷ്യമിട്ട് ആ യാത്രയില്‍ പന്തുതട്ടാനെത്തിയത് 32 ടീമുകള്‍. 29 ദിനരാത്രങ്ങള്‍ക്കിപ്പുറം ആ ലക്ഷ്യത്തിലേക്ക് കുതിച്ചതില്‍ ശേഷിക്കുന്നത് രണ്ടേ രണ്ട് ടീമുകള്‍.
ഡിസംബര്‍ 18ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ അതിലൊരു സംഘം ചിരിക്കും, മറുപക്ഷം കണ്ണീരടക്കാനാവാതെയാകും കളം വിടുക. മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ്,ഖത്തറില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും നാളെ കലാശപ്പോരിനിറങ്ങുന്നത്.
-
48 hours to go... ⏳
— FIFA World Cup (@FIFAWorldCup) December 16, 2022 " class="align-text-top noRightClick twitterSection" data="
Who will get their hands on the #FIFAWorldCup? pic.twitter.com/xTUEjnhBrE
">48 hours to go... ⏳
— FIFA World Cup (@FIFAWorldCup) December 16, 2022
Who will get their hands on the #FIFAWorldCup? pic.twitter.com/xTUEjnhBrE48 hours to go... ⏳
— FIFA World Cup (@FIFAWorldCup) December 16, 2022
Who will get their hands on the #FIFAWorldCup? pic.twitter.com/xTUEjnhBrE
വിശ്വകപ്പ് സ്വന്തമാക്കി രാജ്യാന്തര കരിയറിന് അന്ത്യം കുറിക്കാന്‍ മെസിയും, തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് എംബാപ്പെയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അത് ഫുട്‌ബോളിന്‍റെ വര്‍ത്തമാന കാലത്തിന്‍റെയും ഭാവികാലത്തിന്‍റെയും പോരാട്ടം കൂടിയാണ്.
ഖത്തറിലെ ഫൈനല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ എത്തുന്ന പതിമൂന്നാമത്തെ മത്സരമാണ്. കളിച്ച 12 മത്സരങ്ങളില്‍ ആറിലും ജയം ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ അര്‍ജന്‍റീനയ്‌ക്കൊപ്പമായിരുന്നു. മൂന്നെണ്ണത്തില്‍ ഫ്രാന്‍സ് വിജയക്കൊടി പാറിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം അര്‍ജന്‍റീനയ്‌ക്കാണ്. എന്നാലും കഴിഞ്ഞ ലോകകപ്പില്‍ മെസിപ്പടയെ തകര്‍ത്തതിന്‍റെ ആത്മവിശ്വസം ഫ്രഞ്ച് സംഘത്തിനുണ്ട്. റഷ്യയില്‍ നടന്ന ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലായിരുന്നു ഇരു ടീമുകളും അവസാനമായി പരസ്‌പരം ഏറ്റുമുട്ടിയത്. അന്ന് 4-3ന്‍റെ ജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്.
ഇത് കൂടാതെ രണ്ട് തവണ ഇരുടീമുകളും ലോകകപ്പില്‍ പോരടിച്ചിട്ടുണ്ട്. അതില്‍ രണ്ട് പ്രാവശ്യവും അര്‍ജന്‍റീനയ്‌ക്കൊപ്പമായിരുന്നു ജയം. 1930, 1978 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളിലാണ് ലാറ്റിന്‍അമേരിക്കന്‍ സംഘം യൂറോപ്യന്‍ ടീമിനെ കീഴടക്കിയത്.
പ്രധാന ടൂര്‍ണമെന്‍റുകളിലെ ചില അര്‍ജന്‍റീന ഫ്രാന്‍സ് പോരാട്ടങ്ങള്‍
- 1930 ലെ ലോകകപ്പ് : ഉറുഗ്വെയില്‍ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് അര്‍ജന്‍റീനയും ഫ്രാന്‍സും ആദ്യമായി ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്‍റൈന്‍ സംഘം അന്ന് ജയിച്ചുകയറിയത്. 81ാം മിനിട്ടില്‍ ലൂയിസ് മോണ്ടി നേടിയ ഗോള്‍ ലോകകപ്പില്‍ ഫ്രാന്‍സിന് പുറത്തേക്കുള്ള വാതില്‍ തുറക്കുന്നതായി.
- 1972 ലെ ബ്രസീല്‍ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് : 20 ടീമുകളെ ഉള്‍പ്പെടുത്തി ബ്രസീല്‍ നടത്തിയ ടൂര്‍ണമെന്‍റാണ് ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് അഥവാ മിനി കോപ്പ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു ടൂര്‍ണമെന്‍റ് നടന്നത്. 15 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഈ ടൂര്‍ണമെന്‍റിലെ അര്‍ജന്‍റീന ഫ്രാന്‍സ് പോരാട്ടം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.
- 1978 ലെ ലോകകപ്പ് : അര്‍ജന്‍റീനയില്‍ നടന്ന 1978ലെ ലോകകപ്പാണ് പിന്നീട് ഇരു ടീമുകളും പരസ്‌പരം മുഖാമുഖമെത്തിയ പോരാട്ടം. അന്ന് 2-1ന്‍റെ വിജയം ആതിഥേയര്‍ക്കൊപ്പമായിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഡാനിയല്‍ പാസരല്ലയുടെ ഗോളിലൂടെ അര്‍ജന്‍റീന മുന്നിലെത്തി. 61ാം മിനിട്ടില്‍ മിഷേല്‍ പ്ലാറ്റിനി നേടിയ ഗോളിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. എന്നാല്‍ 74ാം മിനിട്ടില്‍ ലിയോപോൾഡോ ലുക്ക് നേടിയ ഗോളിലൂടെ അര്‍ജന്‍റീന ജയം സ്വന്തമാക്കി.
- 2018 ലെ ലോകകപ്പ് : റഷ്യന്‍ ലോകകപ്പിലാണ് ഫ്രാന്‍സും അര്‍ജന്‍റീനയും ആദ്യമായി ഒരു നോക്കൗട്ട് മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ചരിത്രം അര്‍ജന്‍റീനയ്‌ക്ക് അനുകൂലമായിരുന്നെങ്കിലും ശക്തമായി പോരാടിയ ഫ്രാന്‍സ്, ഏഴ് ഗോളുകള്‍ പിറന്ന ത്രില്ലര്‍ മത്സരം 4-3ന് ജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തിന്‍റെ 13ാം മിനിട്ടില്‍ ആന്‍റോയിന്‍ ഗ്രീസ്‌മാനിലൂടെ ഫ്രാന്‍സാണ് മുന്നിലെത്തിയത്. 41ാം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയ്‌ക്ക് സമനിലഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗബ്രിയേൽ മെർക്കാഡോ അര്‍ജന്‍റീനയ്‌ക്ക് ലീഡും സമ്മാനിച്ചിരുന്നു. എന്നാല്‍ 57ാം മിനിട്ടില്‍ ബെന്‍ജമിന്‍ പവാര്‍ഡിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. തുടര്‍ന്ന് കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളിലൂടെ ഫ്രഞ്ച് പട ലീഡുയര്‍ത്തി. 64,68 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഷോട്ടുകള്‍ അര്‍ജന്‍റൈന്‍ വല തുളച്ചത്. ഇഞ്ചുറി ടൈമില്‍ സെര്‍ജിയോ അഗ്യൂറോ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും അത് പോരുമായിരുന്നില്ല അര്‍ജന്‍റീനയ്‌ക്ക് ജീവന്‍ നിലനിര്‍ത്താന്‍.