ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പാണ് അര്‍ജന്‍റീന ഖത്തറില്‍ അവസാനിപ്പിച്ചത്. വിജയാഘോഷങ്ങള്‍ അര്‍ജന്‍റൈന്‍ താരങ്ങള്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇതിനിടെ വിശ്വവിജയത്തിന്‍റെ ഓര്‍മ സ്വന്തം ശരീരത്തിലും ചേര്‍ത്തിരിക്കുകയാണ് ടീമിലെ വെറ്ററന്‍ താരം എയ്‌ഞ്ചൽ ഡി മരിയ.
വലത് തുടയിൽ ലോകകപ്പിന്‍റെ വലിയൊരു ചിത്രമാണ് മരിയ പച്ചകുത്തിയിരിക്കുന്നത്. ടാറ്റു ആര്‍ട്ടിസ്റ്റായ എസ്‌ക്വെല്‍ വിയാപിയാനോയാണ് 34കാരനായ ഡി മരിയയ്‌ക്കായി ടാറ്റു ഡിസൈന്‍ ചെയ്‌തത്. ടാറ്റു ചെയ്യുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടെ ഡി മരിയ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ നിര്‍ണായ പ്രകടനമാണ് മരിയ നടത്തിയത്. പരിക്കിന്‍റെ പിടിയിലായതിനെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ മുതല്‍ പുറത്തിരുന്ന താരം ഗോളിച്ചാണ് ഫൈനലില്‍ മിന്നിയത്. എന്നാല്‍ ഇതാദ്യമായല്ല വിജയത്തിന്‍റെ ഓര്‍മകള്‍ താരം ശരീരത്തില്‍ പച്ചകുത്തുന്നത്.
-
TREMENDO ANGELITO 🔥
— TNT Sports Argentina (@TNTSportsAR) December 23, 2022 " class="align-text-top noRightClick twitterSection" data="
Ángel Di María y el tatuaje más esperado: LA COPA DEL MUNDO 💪 pic.twitter.com/6HtELRU5NS
">TREMENDO ANGELITO 🔥
— TNT Sports Argentina (@TNTSportsAR) December 23, 2022
Ángel Di María y el tatuaje más esperado: LA COPA DEL MUNDO 💪 pic.twitter.com/6HtELRU5NSTREMENDO ANGELITO 🔥
— TNT Sports Argentina (@TNTSportsAR) December 23, 2022
Ángel Di María y el tatuaje más esperado: LA COPA DEL MUNDO 💪 pic.twitter.com/6HtELRU5NS
കഴിഞ്ഞ വർഷം നേടിയ കോപ്പ അമേരിക്ക ട്രോഫിയുടെ ചിത്രവും മരിയ തന്‍റെ ഇടത് തുടയില്‍ പച്ചകുത്തിയിട്ടുണ്ട്. പ്രസിദ്ധമായ മാറക്കാനയില്‍ ബ്രസീലിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്‍റീനയുടെ കിരീട നേട്ടം. മരിയ നേടിയ ഗോളിനാണ് കോപ്പയില്‍ മറ്റൊരു കിരീടത്തിനായുള്ള 28 വര്‍ഷത്തെ കാത്തിരിപ്പ് അര്‍ജന്‍റീന അന്ന് അവസാനിപ്പിച്ചത്.