മിനിയപൊളിസി: രാജ്യത്ത് ഒട്ടാകെ തെരുവില്‍ ഫ്ലോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈക്കൾ ജോർദാന്‍ രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം.
-
Statement from Michael Jordan: pic.twitter.com/lWkZOf1Tmr
— Jordan (@Jumpman23) May 31, 2020 " class="align-text-top noRightClick twitterSection" data="
">Statement from Michael Jordan: pic.twitter.com/lWkZOf1Tmr
— Jordan (@Jumpman23) May 31, 2020Statement from Michael Jordan: pic.twitter.com/lWkZOf1Tmr
— Jordan (@Jumpman23) May 31, 2020
ജോർജ് ഫ്ലോയിഡിന് നേരിട്ട അനീതിക്കെതിരെ പ്രതികരിക്കുന്നവർക്കൊപ്പം ഞാനുമുണ്ട് അദ്ദേഹം കുറിച്ചു. ഈ ക്രൂരതക്ക് നേരെ മുഖം തിരിക്കാതിരിക്കാം. അനീതിക്കെതിരെ സമാധാനപരമായി പ്രതികരിക്കാം. നീതിക്കായി നിയമങ്ങൾ മാറ്റിയെഴുതാന്‍ ഒറ്റക്കെട്ടായി നമുക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ ജനവിധിയിലൂടെ മാറ്റങ്ങൾ ഉണ്ടാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം സന്ദേശത്തില്‍ നല്‍കി.
ജോർജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിലും വർണവെറിയുടെ ഭാഗമായി സമാന ദുരന്തങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവുരെടെ ദുഖത്തിലും പങ്കുചേരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്വാസം മുട്ടുന്നതായി കറുത്തവർഗക്കാരന്‍ കേണപേക്ഷിച്ചിട്ടും കാലെടുക്കാന്‍ പൊലീസുകാരന്‍ തയാറായില്ല. ഈ സംഭവത്തിലാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്.