ETV Bharat / sports

ഓൾ ഇംഗ്ലണ്ട് ഓപ്പൺ : നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലില്‍

ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യ ജയിച്ച് കയറിയത്

All England Open  Lakshya Sen in to All England Open final  Lakshya Sen  Lee Zii Jia  ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലില്‍  ലക്ഷ്യ സെൻ  ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റ്
ഓൾ ഇംഗ്ലണ്ട് ഓപ്പൺ: നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലില്‍
author img

By

Published : Mar 19, 2022, 10:48 PM IST

ലണ്ടൻ : ഇന്ത്യന്‍ താരം ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലില്‍. സെമിയില്‍ നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സി ജിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരത്തിന്‍റെ മുന്നേറ്റം. ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യ ജയിച്ച് കയറിയത്. സ്‌കോര്‍: 21-13 12-21 21-19.

ആദ്യ സെറ്റില്‍ 10-6ന്‍റെ ലീഡ് നേടിയാണ് ലക്ഷ്യ മത്സരം ആരംഭിച്ചത്. എന്നാല്‍ 13-12 എന്ന നിലയിലേക്ക് ലീ സി ജിയ കളിയെത്തിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ ആറ് പോയിന്‍റ് നേടിയ ഇന്ത്യന്‍ താരം 19-12 എന്ന സ്‌കോറിലേക്ക് കുതിച്ചു. ഒടുവിൽ ഒരു പോയിന്‍റ് മാത്രം വിട്ട് നല്‍കി 21-13ന് ഓപ്പണിങ് സെറ്റ് സ്വന്തമാക്കാനും താരത്തിനായി.

ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്‍റെ കെന്‍റോ മൊമോട്ടയെ തോൽപ്പിച്ച മലേഷ്യൻ താരം അടുത്ത ഗെയിമിൽ തുടർച്ചയായി ആറ് പോയിന്‍റുകൾ സ്വന്തമാക്കി 2-9ന്‍റെ ലീഡെടുത്ത് ഗംഭീര തിരിച്ചുവരവ് നടത്തി. സെറ്റില്‍ 5-16ന് പിന്നിലായിരുന്ന ലക്ഷ്യ തുടര്‍ച്ചയായി അഞ്ച് പോയിന്‍റ് നേടി 10-16 എന്ന നിലയില്‍ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും 12-21ന് ലീ സി ജിയ സെറ്റ് പിടിച്ചു.

ഇതോടെ നിര്‍ണായകമായ മൂന്നാമത്തേയും അവസാനത്തെയും സെറ്റില്‍ 2-0 ന് ലീഡ് നേടി ലക്ഷ്യ മാന്യമായ തുടക്കമാണ് നേടിയത്. എന്നാല്‍ 9-11ന് എന്നനിലയിലേക്ക് മലേഷ്യന്‍ താരം കളിയെത്തിച്ചു. തുടര്‍ന്ന് ഇടവേളയ്ക്ക് ശേഷം ലീ സി ജിയ മൂന്ന് പോയിന്‍റ് നേടി 10-14 ന് മുന്നിലെത്തി. തോല്‍വി മണത്തതോടെ പൊരുതിക്കളിച്ച ലക്ഷ്യ 18-18ന് സമനില പിടിച്ചു. തുടര്‍ന്ന് തുടർച്ചയായി രണ്ട് പോയിന്‍റുകൾ നേടിയ ഇന്ത്യൻ താരം സ്‌കോര്‍ 20-18 ആക്കുകയും, 21-19ന് സെറ്റും മത്സരവും സ്വന്തമാക്കുകയും ചെയ്‌തു.

also read: 'ഒരു പ്രതിസന്ധി വന്നാൽ ധോണിക്കരികിൽ ആദ്യം ഞാനുണ്ടാകും' ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗംഭീർ

അതേസമയം ലക്ഷ്യയ്‌ക്ക് മുന്നെ സൈന നെഹ്‌വാളാണ് ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റെ ഫൈനലില്‍ അവസാനമായെത്തിയ ഇന്ത്യന്‍ താരം. 2015-ൽ ഫൈനലിലെത്തിയ സൈന റണ്ണേഴ്‌സ് അപ്പായിരുന്നു.

നേരത്തെ പുല്ലേല ഗോപിചന്ദ് (2001), പ്രകാശ് പദുക്കോണ്‍ (1980) എന്നീ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടിയത്. ഇതോടെ ടൂര്‍ണമെന്‍റില്‍ വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാകാൻ ഒരു ജയം മാത്രമകലെയാണ് ലക്ഷ്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.