കൊല്‍ക്കത്ത: എഎഫ്‌സി കപ്പിന്‍റെ ഇന്‍റര്‍ സോണ്‍ സെമി ഫൈനലില്‍ ഇടം നേടി എടികെ മോഹന്‍ ബഗാന്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാലദീപ് ക്ലബ് മാസിയ സ്‌പോര്‍ട്‌സിനെ 5-2ന് തകര്‍ത്താണ് എടികെയുടെ മുന്നേറ്റം. മത്സരത്തില്‍ എടികെയ്‌ക്കായി ജോണി കോകോ ഇരട്ട ഗോള്‍ നേടിയപ്പോള്‍, റോയ് കൃഷ്‌ണ, സുഭാശിഷ് ബോസ്, കാള്‍ മക്‌ഹ്യൂ എന്നിവരും ലക്ഷ്യം കണ്ടു.
കളിച്ച മൂന്ന് മത്സങ്ങളില്‍ രണ്ട് ജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് എടികെയുടെ മുന്നേറ്റം. ആദ്യ കളിയില്‍ ഗോകുലം കേരള എഫ്‌സിയോട് തോല്‍വി വഴങ്ങിയ എടികെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്‌സിനെയും തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്ക് മാത്രമാണ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കാനാവുക.
രണ്ട് മത്സരങ്ങള്‍ ജയിച്ച ബസുന്ധര കിങ്‌സിനും രണ്ട് പോയിന്‍റുണ്ടെങ്കിലും നേര്‍ക്ക് നേര്‍ പോരിലെ വിജയമാണ് എടികെയ്‌ക്ക് നേട്ടമായത്. അതേസമയം ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഗോകുലം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.
also read: എഎഫ്‌സി കപ്പ് : ബഷുന്ധര കിങ്സിനോട് തോൽവി ; ഗോകുലം കേരള പുറത്ത്
ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങിയ ടീമിന് തുടര്‍ച്ചയായുള്ള രണ്ട് തോല്‍വികളാണ് പുറത്തേക്കുള്ള വഴി തുറന്നത്.