ETV Bharat / sports

എഎഫ്‌സി കപ്പ് : ബഷുന്ധര കിങ്സിനോട് തോൽവി ; ഗോകുലം കേരള പുറത്ത്

ആദ്യ മത്സരത്തിൽ എ ടി കെയെ തോൽപ്പിച്ച ശേഷം ഗ്രൂപ്പ് ഘട്ടം കടക്കാൻ ആവാതിരുന്നത് ഗോകുലത്തിന് വലിയ നിരാശയാണ് സമ്മാനിച്ചത്

എ എഫ് സി കപ്പ്  AFC Cup 2022  Bashundhara Kings vs Gokulam Kerala  Gokulam Kerala out of the AFC Cup 2022  ഗോകുലം കേരള പുറത്ത്  ബഷുന്ധര കിങ്സ്  ഗോകുലം കേരള
എഎഫ്‌സി കപ്പ്: ബഷുന്ധര കിങ്സിനോട് തോൽവി; ഗോകുലം കേരള പുറത്ത്
author img

By

Published : May 24, 2022, 9:00 PM IST

കൊൽക്കത്ത : എ എഫ് സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്. നിർണായക മത്സരത്തിൽ ഗോകുലം കേരള ബംഗ്ലാദേശ് ക്ലബ്ബായ ബഷുന്ധര കിങ്സിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബഷുന്ധര ഗോകുലത്തെ പരാജയപ്പെടുത്തിയത്.

ബഷുന്ധര കിങ്സിനെതിരെ 36-ാം മിനിറ്റിൽ ഗോകുലം ആദ്യ ഗോൾ വഴങ്ങി. കോർണറിൽ നിന്നും റൊബീന്യോയാണ് ഗോകുലം ഗോൾകീപ്പർ രക്ഷിത് ദാഗറിനെ വീഴ്ത്തി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ഗോകുലം ടീമിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും കളി മാറിയില്ല.

54-ാം മിനിറ്റിൽ നുഹ മരോങിലൂടെ ബഷുന്ധര രണ്ടാം ഗോൾ നേടി. 75-ാം മിനിറ്റിൽ ഫ്ലച്ചറിലൂടെ ഗോകുലം ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവായില്ല. ഈ പരാജയത്തോടെ ഗോകുലത്തിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു.

ആറ് പോയിന്‍റുമായി ബഷുന്ധര കിങ്സാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്. ഇന്ന് എ ടി കെ മോഹൻ ബഗാൻ മാസിയയെ തോൽപ്പിച്ചാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എ ടി കെയെ തോൽപ്പിച്ച ശേഷം ഗ്രൂപ്പ് ഘട്ടം കടക്കാൻ ആവാതിരുന്നത് ഗോകുലത്തിന് വലിയ നിരാശയാണ് സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.