ETV Bharat / sports

വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും 6 അംഗങ്ങള്‍ക്കും കൊവിഡ്

author img

By

Published : Apr 26, 2021, 8:28 PM IST

താരങ്ങളുടെ സ്വദേശത്ത് നിന്നും ബെംഗളൂരുവിലെ സായ് പരിശീലന കേന്ദ്രത്തിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

women's hockey  Rani Rampal  covid  റാണി രാംപാല്‍  വനിതാ ഹോക്കി
ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും മറ്റ് ആറ് അംഗങ്ങള്‍ക്കും കൊവിഡ്

ബെംഗളൂരു: ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും ടീമിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ സ്വദേശത്ത് നിന്നും ബെംഗളൂരുവിലെ സായ് പരിശീലന കേന്ദ്രത്തിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

READ MORE: സംസ്ഥാനത്ത് 21890 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സവിത പുനിയ, ഷർമിള ദേവി, രജനി, നവജോത് കൗർ, നവനീത് കൗർ, സുശീല എന്നീ താരങ്ങള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇവരെ കൂടാതെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ രണ്ട് പേര്‍ക്കും വെെറസ് ബാധയുണ്ടായിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള ക്യാമ്പിന്‍റെ ഭാഗമായാണ് താരങ്ങള്‍ ബെംഗളൂരുവിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.