ന്യൂഡൽഹി: ഹോക്കി ഇന്ത്യയിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ അക്കൗണ്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥനും മറ്റൊരാൾ ജൂനിയർ ഫീൽഡ് ഓഫീസറുമാണ്. ഇരുവരും ഹോം ക്വാറന്‍റൈനിലാണ്. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോക്കി ഇന്ത്യയുടെ ഓഫീസ് 14 ദിവസത്തേക്ക് അടച്ചിട്ടു. എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് -19 പരിശോന നടത്തണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഎഎ) പ്രസിഡന്‍റ് നരീന്ദർ ധ്രുവ് ബാത്ര നിർദേശിച്ചിരുന്നു. 31 ജീവനക്കാരിൽ 29 പേരുടെ സാമ്പിൾ പരിശോധിച്ചു. 25 പേർക്ക് നെഗറ്റീവ് ആയപ്പോൾ രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ടെണ്ണത്തിന്‍റെ ഫലം നിർണയിക്കാൻ കഴിഞ്ഞില്ല. ഇവ മെയ് 31ന് വീണ്ടും പരിശോധിക്കും. റിപ്പോർട്ട് വന്നതിന് ശേഷമേ ഇവരെ ജോലിയില്‍ പ്രവേശിക്കാൻ അനുവദിക്കൂ. എല്ലാ ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്താൻ ദേശീയ ഒളിമ്പിക് കമ്മിറ്റി (എൻഒസി) ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾ (എൻഎസ്‌എഫ്), സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകളോടും (എസ്‌ഒഎ) ബാത്ര അഭ്യർഥിച്ചു. നെഗറ്റീവ് റിപ്പോർട്ട് ചെയ്ത 25 ജീവനക്കാരും 14 ദിവസത്തേക്ക് ഹോം ക്വാറന്‍റൈനിൽ പോകാനും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനും നിർദേശിച്ചു.
ഹോക്കി ഇന്ത്യയിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; ഓഫീസ് അടച്ചിട്ടു - coronavirus
ഒരാൾ അക്കൗണ്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥനും മറ്റൊരാൾ ജൂനിയർ ഫീൽഡ് ഓഫീസറുമാണ്. ഹോക്കി ഇന്ത്യയുടെ ഓഫീസ് 14 ദിവസത്തേക്ക് അടച്ചിട്ടു