ETV Bharat / sports

ലാലിഗയില്‍ വലന്‍സിയക്ക് സമനില കുരുക്ക് - valencia news

27 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുള്ള വലന്‍സിയ ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ലാലിഗ വാർത്ത  വലന്‍സിയ വാർത്ത  ആല്‍വേസ് വാർത്ത  laliga news  valencia news  alaves news
വലന്‍സിയ
author img

By

Published : Mar 7, 2020, 6:00 PM IST

റോം: സ്‌പാനിഷ് ലാലിഗയില്‍ അല്‍വേസ് വലന്‍സിയ മത്സരം സമനിലയില്‍. ആല്‍വേസിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞു. 34-ാം മിനിട്ടില്‍ വലന്‍സിയക്കായി മുന്നേറ്റ താരം ഡാനി പരേജോയാണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ ആ ഗോളിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലെ 73-ാം മിനിട്ടില്‍ ആല്‍വേസിനായി മധ്യനിര താരം എഡ്‌ഗർ മെന്‍ഡസ് സമനില ഗോൾ നേടി.

27 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുള്ള വലന്‍സിയ ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ലീഗില്‍ 27 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റ് മാത്രമുള്ള ആല്‍വേസിന് 11-ാം സ്ഥാനമാണ് ഉള്ളത്. വലന്‍സിയ മാർച്ച് 14-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലെവന്‍റയെ നേരിടും. അതേസമയം മാർച്ച് 15-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എസ്‌പാനിയോളാണ് ആല്‍വേസിന്‍റെ എതിരാളികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.