ETV Bharat / sports

ഐബറിനെതിരേ ബാഴ്‌സയുടെ പ്രതിരോധം കാക്കാന്‍ ഇമ്മട്ടി എത്തുന്നു

author img

By

Published : Oct 13, 2019, 8:49 PM IST

ഐബറിനെതിരെ 19-ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ച് ലാലിഗയില്‍ പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് ബാഴ്‌സയുടെ ശ്രമം.

ഇമ്മട്ടി

ബാർസലോണ: ലോകകപ്പ് നേടിയ ഫ്രഞ്ച് ഫുട്ബോൾ ടീമിന്‍റെ പ്രതിരോധനിരയിലുണ്ടായിരുന്ന സാമുവല്‍ ഇമ്മട്ടി സ്പാനിഷ് ഫുട്ബോൾ ക്ലബ് ആയ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു. നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ് ഇമ്മട്ടി. 2018-ല്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷത്തോളമായി സ്‌പെയിനിലും ഖത്തറിലും ചികിത്സ തേടിയിരിക്കുകയായിരുന്നു താരം. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയില്‍ ബാഴ്‌സ ഐബറിനെ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിരോധം കാക്കാന്‍ ഇമ്മട്ടി തിരിച്ചെത്തുന്നത്. ഈ മാസം 19-ന് നടക്കുന്ന മത്സരത്തില്‍ ഐബറിനെ സ്വന്തം മൈതാനത്ത് തോല്‍പിച്ച് പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനം നേടാനാണ് ബാഴ്‌സയുടെ നീക്കം. എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി റിയല്‍ മാഡ്രിഡിന് പിന്നില്‍ 16 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ ബാഴ്‌സ. ബാഴ്‌സയുടെ പ്രതിരോധം കാക്കുന്ന ജെറാർഡ് പൈക്യൂ അഞ്ച് മഞ്ഞ കാർഡുകൾ ലഭിച്ചതിനെ തുടർന്ന് നിലവില്‍ കളത്തിന് പുറത്താണ്. ഈ സാഹചര്യത്തിലാണ് ജീൻ-ക്ലെയർ ടോഡിബോക്കൊപ്പം ഇമ്മട്ടിയെ പ്രതിരോധ നിരയിലേക്ക് ഇറക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.