ലണ്ടന്‍: ബ്രിട്ടനിലെ കൊവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ടോട്ടന്‍ഹാം. ദേശീയ ആരോഗ്യ സുരക്ഷാ വിഭാഗത്തിനാണ് സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ ക്ലബ് അധികൃതര്‍ തുറന്ന് നല്‍കിയിരിക്കുന്നത്.
നിലവില്‍ ടോട്ടന്‍ഹാമിന്‍റെ ഹോം ഗ്രൗണ്ട് കൊവിഡ് പരിശോധനാ കേന്ദ്രമായി ഉത്തര ലണ്ടനിലെ ആരോഗ്യ വിഭാഗം ഉപയോഗിച്ച് വരുകയാണ്. ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സീസണില്‍ ആദ്യമായാണ് ഒരാഴ്‌ചക്കിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രാജ്യത്ത് ആദ്യം വാക്‌സിന്‍ വിതരണം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഫുട്‌ബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.