ETV Bharat / sports

തിയാഗോയും കവാനിയും പിഎസ്ജി വിടുന്നു

കവാനിയും തിയാഗോയും ചേര്‍ന്ന് ഇതിനകം 600 മത്സരങ്ങളില്‍ പിഎസ്ജിക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്

author img

By

Published : Jun 14, 2020, 6:21 PM IST

സില്‍വ വാര്‍ത്ത കവാനി വാര്‍ത്ത പിഎസ്ജി വാര്‍ത്ത psg news silva news cavani news
തിയാഗോയും കവാനിയും

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിലെ വമ്പന്‍മാരായ പിഎസ്ജിയുടെ മുന്നേറ്റ താരങ്ങളായ എഡിസണ്‍ കവാനിയും ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ക്ലബ് വിടുന്നു. ഇരുവരുടെയും കരാര്‍ പുതുക്കില്ലെന്ന് ക്ലബ് മാനേജര്‍ ലിയനോര്‍ഡോ വ്യക്തമാക്കി. ഇതോടെ ഇരുവരുടെയും പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. ബ്രസീലിയന്‍ താരമാണ് തിയാഗോ. കവാനി യുറൂഗ്വയിന്‍ താരവും. ഇരുവര്‍ക്കും ജൂണ്‍ വരെ മാത്രമെ ക്ലബുമായി കരാറുള്ളൂ. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടെ പിഎസ്ജിക്ക് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഈ സീസണില്‍ ക്ലബിനൊപ്പം തുടരും. കവാനിയും തിയാഗോയും ചേര്‍ന്ന് ഇതിനകം 600 തവണ പിഎസ്ജിക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്. 2013-ല്‍ പിഎസ്ജിയില്‍ എത്തിയ കവാനി 200 ഗോളുകം സ്വന്തമാക്കിയപ്പോള്‍ 2012-ലാണ് സില്‍വ ഇറ്റാലിയന്‍ ക്ലബായ മിലാനില്‍ നിന്നും പിഎസ്ജിയില്‍ എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.