ETV Bharat / sports

ഐഎസ്എല്‍ കലാശപ്പോര് അടച്ചിട്ട സ്റ്റേഡിയത്തില്‍ - ഐഎസ്‌എല്‍ വാർത്ത

ഗോവയിലെ ഫത്തോർഡാ സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ സൂപ്പർ ലീഗിലെ ഫൈനല്‍ മത്സരം നടക്കുക

isl news final news ഐഎസ്‌എല്‍ വാർത്ത കലാശപ്പോര് വാർത്ത
ഐഎസ്‌എല്‍
author img

By

Published : Mar 13, 2020, 5:18 AM IST

പനാജി: കൊവിഡ് 19 ബാധയെ തുടർന്ന് ഇന്ത്യന്‍ സൂപ്പർ ലീഗ് ഫൈനല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. മാർച്ച് 14-ന് മുന്‍ ചാമ്പ്യന്‍മാരായ എടികെയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് മത്സരം. കളിക്കാരുടെയും ഒഫീഷ്യല്‍സിന്‍റെയും സുരക്ഷ കളക്കിലെടുത്താണ് നടപടിയെന്ന് ഫുട്ബോൾ സ്‌പോർട്സ് ഡവലപ്പ്മെന്‍റ് അധികൃതർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര കായിക മന്ത്രാലയും വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത്.

മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് എടികെ ഫൈനലിന് ഇറങ്ങുന്നത്. അതേസമയം രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈയിന്‍ കലാശപോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിന് മുമ്പ് 2015-ലാണ് ചെന്നൈയിന്‍ എഫ്‌സി കിരീടം സ്വന്തമാക്കിയത്. അന്ന് എഫ്സി ഗോവയെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്കാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്.

ഐഎസ്‌എല്ലിലെ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നത്. നേരത്തെ പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളൂരു എഫ്‌സി മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരുന്നു.

നിലവില്‍ 74 പേരാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വൈറസ് ലോകത്ത് 100-ല്‍ അധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മരണ സംഖ്യ 4000 കടക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.