ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട നേട്ടത്തിന് പിന്നാലെ ലിവര്‍പൂളിന്‍റെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് അംഗീകാരത്തിന്‍റെ നിറവിലാണ്. ഇ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനായി ക്ലോപ്പിനെ തെരഞ്ഞെടുത്തു.
-
Our BOSS ❤️
— Liverpool FC (Premier League Champions 🏆) (@LFC) August 15, 2020 " class="align-text-top noRightClick twitterSection" data="
𝑻𝒉𝒆 𝑷𝒓𝒆𝒎𝒊𝒆𝒓 𝑳𝒆𝒂𝒈𝒖𝒆 𝑴𝒂𝒏𝒂𝒈𝒆𝒓 𝒐𝒇 𝒕𝒉𝒆 𝑺𝒆𝒂𝒔𝒐𝒏 🤩 pic.twitter.com/4v7uNd8uHH
">Our BOSS ❤️
— Liverpool FC (Premier League Champions 🏆) (@LFC) August 15, 2020
𝑻𝒉𝒆 𝑷𝒓𝒆𝒎𝒊𝒆𝒓 𝑳𝒆𝒂𝒈𝒖𝒆 𝑴𝒂𝒏𝒂𝒈𝒆𝒓 𝒐𝒇 𝒕𝒉𝒆 𝑺𝒆𝒂𝒔𝒐𝒏 🤩 pic.twitter.com/4v7uNd8uHHOur BOSS ❤️
— Liverpool FC (Premier League Champions 🏆) (@LFC) August 15, 2020
𝑻𝒉𝒆 𝑷𝒓𝒆𝒎𝒊𝒆𝒓 𝑳𝒆𝒂𝒈𝒖𝒆 𝑴𝒂𝒏𝒂𝒈𝒆𝒓 𝒐𝒇 𝒕𝒉𝒆 𝑺𝒆𝒂𝒔𝒐𝒏 🤩 pic.twitter.com/4v7uNd8uHH
ചെല്‍സിയുടെ പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡ് അടക്കമുള്ളവരാണ് ക്ലോപ്പിനൊപ്പം മികച്ച പരശീലകസ്ഥാനത്തിനായി മത്സരിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇ.പി.എല്‍ കിരീടം ആന്‍ഫീല്‍ഡിലെ ഷെല്‍ഫില്‍ എത്തിയത്. 53 വയസുള്ള ജര്‍മന്‍ പരിശീലകനെ തേടി അടുത്തിടെ എല്‍എഎയുടെ ഈ സീസണിലെ പരിശീലകനെന്ന അംഗീകാരവും എത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ 18 പോയിന്‍റിന്‍റെ മുന്‍തൂക്കമുള്ള ലിവര്‍പൂളിന് 99 പോയിന്‍റാണ് ഉള്ളത്. ഇ.പി.എല്ലിലെ കഴിഞ്ഞ സീസണില്‍ കളിച്ച 38 മത്സരങ്ങളില്‍ 32 ചെമ്പട വിജയിച്ചപ്പോള്‍ മൂന്ന് വീതം മത്സരങ്ങളില്‍ പരാജയപ്പെടുകയും സമനില വഴങ്ങുകയും ചെയ്‌തു.
2015ല്‍ ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ക്ലോപ്പ് ലിവര്‍പൂളിലെത്തിയത്. ക്ലോപ്പിന് കീഴില്‍ ഇതിനകം ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ് ലോകകപ്പും പ്രീമിയര്‍ ലീഗ് കിരീടവും ലിവര്‍പൂള്‍ സ്വന്തമാക്കിയിട്ടുണ്ട്.