ടൂറിന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ രാജാക്കന്‍മാരെ കണ്ടെത്തുന്ന ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ചരിത്രം സൃഷ്‌ടിച്ച് സ്റ്റെഫാനി ഫ്രേപര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന യുവന്‍റസ് - ഡൈനാമൊ കിവ് മത്സരം നിയന്ത്രിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള വനിതാ റഫറിയായ ഫ്രേപര്‍ട്ടായിരുന്നു. മത്സരം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് സ്വന്തമാക്കി. 750 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വനിതാ റഫറിയായി ഫ്രേപര്‍ട്ടും ചരിത്രത്തിന്‍റെ ഭാഗമായി.
![Stephanie Frappart Turin UEFA Champions League Juventus ഫ്രേപര്‍ട്ടിന് റെക്കോഡ് വാര്‍ത്ത ചാമ്പ്യന്‍സ് ലീഗ് ചരിത്രം വാര്‍ത്ത frappart with record news champions league history news](https://etvbharatimages.akamaized.net/etvbharat/prod-images/download_0312newsroom_1606972021_1073.jpg)
-
🆕The referee who took charge of the #FIFAWWC final in 2019 has broken new ground
— FIFA Women's World Cup (@FIFAWWC) November 30, 2020 " class="align-text-top noRightClick twitterSection" data="
🇫🇷Stephanie Frappart will become the first woman to referee a men's @ChampionsLeague game when she oversees @juventusfc🆚@DynamoKyiv on Wednesday.
Get in there, Stephanie!👏 pic.twitter.com/qOZ6eLtoNh
">🆕The referee who took charge of the #FIFAWWC final in 2019 has broken new ground
— FIFA Women's World Cup (@FIFAWWC) November 30, 2020
🇫🇷Stephanie Frappart will become the first woman to referee a men's @ChampionsLeague game when she oversees @juventusfc🆚@DynamoKyiv on Wednesday.
Get in there, Stephanie!👏 pic.twitter.com/qOZ6eLtoNh🆕The referee who took charge of the #FIFAWWC final in 2019 has broken new ground
— FIFA Women's World Cup (@FIFAWWC) November 30, 2020
🇫🇷Stephanie Frappart will become the first woman to referee a men's @ChampionsLeague game when she oversees @juventusfc🆚@DynamoKyiv on Wednesday.
Get in there, Stephanie!👏 pic.twitter.com/qOZ6eLtoNh
സൂപ്പര്‍താരങ്ങള്‍ അടക്കി വാഴുന്ന ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ആദ്യമായാണ് ഒരു വനിതാ റഫറി കളി നിയന്ത്രിക്കുന്നത്. 2009 മുതല്‍ ഫിഫ അന്താരാഷ്ട്ര റഫറിമാരുടെ പട്ടികയില്‍ ഇടം പിടിച്ച ഫ്രേപര്‍ട്ട് ഇതിനോടകം വനിത ലോകകപ്പ് അടക്കം നിയന്ത്രിച്ചിട്ടുണ്ട്. യുവേഫക്ക് വേണ്ടി സൂപ്പര്‍ കപ്പില്‍ റഫറിയായി ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ പ്രശംസയും സ്വന്തമാക്കി.
ലിവര്‍പൂളും ചെല്‍സിയും തമ്മിലായിരുന്നു കലാശപ്പോര്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനിലപാലിച്ച മത്സരത്തില്‍ പെനാലിറ്റി ഷൂട്ട് ഔട്ടിലൂടെ ലിവര്‍പൂള്‍ കപ്പടിച്ചു. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണിലെ സ്ഥിരം സാന്നിധ്യായ ഫ്രേപര്‍ട്ട് ഇനി ചാമ്പ്യന്‍സ് ലീഗിന്‍റെയും മുഖമായി മാറും.
കൂടുതല്‍ വായനക്ക്: നാഴികക്കല്ല് പിന്നിട്ട് റോണോ; യുവന്‍റസിന് ജയം