ബ്രസീൽ: അതിഥികളായി എത്തി ആദ്യ കോപ്പ അമേരിക്ക ടൂർണമെന്‍റ് കളിച്ച ഖത്തറിന് പരാഗ്വയ്ക്ക് എതിരായ മത്സരത്തില്‍ സമനില. രണ്ട് വീതം ഗോളുകള്‍ നേടിയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യപകുതിയിൽ രണ്ട് ഗോളിന്‍റെ ആധിപത്യം നേടിയ പരഗ്വായെ രണ്ടാം പകുതിയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഖത്തര്‍ സമനിലയില്‍ തളച്ചത്.
മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ ഖത്തര്‍ താരം പെഡ്രോ മിഗുലിന്‍റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ പരഗ്വായ്, 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലെയിലൂടെ ലീഡ് ഉയര്‍ത്തി.
എന്നാല്‍ 68-ാം മിനിറ്റില്‍ അല്‍മോസ് അലിയിലൂടെ ഖത്തര്‍ തിരിച്ചടിച്ചു. പിന്നിട് കളം നിറഞ്ഞ് കളിച്ച ഖത്തര്‍ പത്ത് മിനിറ്റിലുള്ളിൽ രണ്ടാം ഗോളും മടക്കി.