പനാജി: സ്വന്തം നാട്ടില്‍ നടക്കുന്ന ഐഎസ്‌എല്‍ ഏഴാം സീസണില്‍ കനത്ത പോരാട്ടം കാഴ്‌ചവെക്കാനാണ് എഫ്‌സി ഗോവയുടെ തീരുമാനം. സീസണില്‍ പന്ത് തട്ടാന്‍ ഒരു വിദേശ താരം കൂടി കളത്തില്‍ ഇറക്കിയിരിക്കുകയാണ് ഗോവ. സ്‌പാനിഷ് താരം ആല്‍ബെര്‍ട്ടോ നൊഗുവേരയാണ് പുതുതായി ഗോവയുടെ കൂടാരത്തില്‍ എത്തിയിരിക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ മുന്‍ മധ്യനിര താരമാണ് നൊഗുവേര.
രണ്ട് വര്‍ഷത്തേക്കാണ് 30 വയസുള്ള നൊഗുവേരയുമായി ക്ലബ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സീസണില്‍ ഗോവയില്‍ എത്തുന്ന നാലാമത്തെ വിദേശ താരമാണ് നൊഗുവേര. ടീമിന്‍റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷിക്കുന്നതായും എത്രയും വേഗം ഇന്ത്യയില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൊഗുവേര ട്വീറ്റ് ചെയ്‌തു.
-
Raring to go 💪🏻
— FC Goa (@FCGoaOfficial) September 4, 2020 " class="align-text-top noRightClick twitterSection" data="
Our new acquisition, @NogueraAlberto, is grateful to start his new chapter and has a small message for all the fans! 🤩#ForcaGoa #MogachoYeukarAlberto pic.twitter.com/gJ5nH5nfdE
">Raring to go 💪🏻
— FC Goa (@FCGoaOfficial) September 4, 2020
Our new acquisition, @NogueraAlberto, is grateful to start his new chapter and has a small message for all the fans! 🤩#ForcaGoa #MogachoYeukarAlberto pic.twitter.com/gJ5nH5nfdERaring to go 💪🏻
— FC Goa (@FCGoaOfficial) September 4, 2020
Our new acquisition, @NogueraAlberto, is grateful to start his new chapter and has a small message for all the fans! 🤩#ForcaGoa #MogachoYeukarAlberto pic.twitter.com/gJ5nH5nfdE
ജ്വാന്‍ ഫെര്‍ണാണ്ടോ ഗോവയുടെ പരിശീലകനായി ചുമതലയേറ്റ ശേഷമാണ് കൂടുതല്‍ വിദേശ താരങ്ങള്‍ ടീമിന്‍റെ ഭാഗമാകുന്നത്. യുവേഫയുടെ പ്രോ ലൈസെന്‍സ് ജേതാവാണ് ജ്വാന്‍. ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ ബാഴ്‌സയില്‍ ജനിച്ച ജ്വാന്‍ ഐഎസ്‌എല്ലില്‍ സ്‌പാനിഷ് കേളി ശൈലിയുടെ വിരുന്നൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം അര്‍ജന്‍റീനന്‍ പ്ലേമേക്കര്‍ ഫക്കുണ്ടോ പെരേയ്‌റാ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയിരുന്നു. ഈ സീസണില്‍ ക്ലബില്‍ എത്തുന്ന ആദ്യ വിദേശ താരം കൂടിയാണ് പെരേയ്‌റ. ഇത്തവണ നവംബറിലാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളാണ് ഇതിനായി തയ്യാറെടുക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുക.