സിയോള്‍: കൊവിഡ് 19 കാരണം അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ ആരാധകർക്ക് പകരം പാവകളെ ഉപയോഗിച്ചതിന് പുലിവാല് പിടിച്ചിച്ച് ഫുട്‌ബോൾ ക്ലബ്. ദക്ഷിണ കൊറിയന്‍ ഫുട്‌ബോൾ ക്ലബ് എഫ്‌സി സിയോളിന് അബദ്ധം പിണഞ്ഞത്. മെയ് 17 നടന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ നിരത്തിയ പാവകളാണ് ക്ലബ്ബിന് വിനയായത്. സാധാരണ പാവകള്‍ക്ക് പകരം സെക്‌സ് ഡോളുകളായിരുന്നു നിരത്തിയത്. ഇതേ തുടർന്ന് 81,500 യുഎസ് ഡോളർ ക്ലബിന് കെ ലീഗ് അധികൃതർ പിഴ വിധിച്ചു. ഏകദേശം 65 ലക്ഷം രൂപയോളം വരും ഈ തുക. ലീഗിന് ചീത്തപ്പേരുണ്ടാക്കിയ കുറ്റത്തിനാണ് പിഴ. 30-തോളം പാവകളാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്.
ചില ഡോളുകള്‍ ക്ലബ്ബിന്‍റെ ജേഴ്‌സിയില്‍ എത്തിയപ്പോള്‍ ചിലത് പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടത്താന്‍ നിലവില്‍ പാടുപെടുകയാണ് ക്ലബ്ബുകള്‍. കൊവിഡ് 19-നെ തുടർന്നാണ് ടൂർണമെന്‍റുകൾ കാണികളില്ലാതെ നടത്തുന്നത്.
സംഭവത്തിന് ശേഷം ക്ലബ് അധികൃതർ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. തങ്ങൾ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം ഉപയോഗിച്ചത്. സെക്‌സ് ഡോളുകളല്ലെന്നും ക്ലബ് അധികൃതർ അവകാശപെടുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പിച്ചതാണെന്നും പ്രസ്താവനയില്‍ പറയുന്നു.