റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ ബ്രസീൽ ദേശീയ ടീമിലേക്ക് വിളിച്ച് പരിശീലകൻ ടിറ്റേ. പനാമ, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് വിനീഷ്യസ് ഇടം നേടിയത്.
☝🇧🇷 ¡Enhorabuena a @vini11Oficial por su primera convocatoria con la selección de Brasil!#HalaMadrid pic.twitter.com/Foq3lLq24w
— Real Madrid C.F.⚽ (@realmadrid) February 28, 2019 " class="align-text-top noRightClick twitterSection" data="
">☝🇧🇷 ¡Enhorabuena a @vini11Oficial por su primera convocatoria con la selección de Brasil!#HalaMadrid pic.twitter.com/Foq3lLq24w
— Real Madrid C.F.⚽ (@realmadrid) February 28, 2019☝🇧🇷 ¡Enhorabuena a @vini11Oficial por su primera convocatoria con la selección de Brasil!#HalaMadrid pic.twitter.com/Foq3lLq24w
— Real Madrid C.F.⚽ (@realmadrid) February 28, 2019
ഇതാദ്യമായാണ് വിനിഷ്യസ് ദേശീയ കുപ്പായത്തിൽ കളിക്കാനൊരുങ്ങുന്നത്. റയലിലെ സൂപ്പർ പ്രകടനമാണ് താരത്തെ ടീമിലെടുക്കാൻ കാരണം. സീസണിൽ റയൽ മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും വിനീഷ്യസിന്‍റെ പ്രകടനം ശ്രദ്ധേയമാണ്. എന്നാൽ സൂപ്പർതാരം മാർസെലോയെ ടീമിൽ നിന്നും ഒഴിവാക്കിയാണ് ടിറ്റേ ടീമിനെ തെരഞ്ഞെടുത്തത്.
എന്നാൽ പി.എസ്.ജിയുടെ റൈറ്റ് ബാക്ക് ഡാനി ആല്‍വസിനെ ടീമിലേക്ക് തിരികെ വിളിച്ചു. 2018 ലോകകപ്പിന് മുമ്പ് പരിക്കേറ്റ ആല്‍വസ് ദീര്‍ഘകാലത്തിന് ശേഷമാണ് ടീമിലേക്കെത്തുന്നത്. പരിക്ക് കാരണം നെയ്മര്‍ ബ്രസീലിയന്‍ ടീമില്‍ കളിക്കില്ല. അതേസമയം ഗബ്രിയേല്‍ ബ്രസാവോ, ദേദെ, പാബ്ലോ, പൗളിഞ്ഞോ, ഡഗ്ലസ് കോസ്റ്റ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
ടീം
ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍.
ഡിഫൻഡേഴ്സ്: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ.
മിഡ്ഫീൽഡേഴ്സ്: അലന്‍, അര്‍തര്‍, കസിമിറോ, ഫാബിഞ്ഞോ, ഫിലിപ്പെ ആന്‍ഡേഴ്‌സണ്‍, ലൂകാസ് പാക്വേറ്റ, കുട്ടീഞ്ഞോ.
ഫോർവേഡ്സ്: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജെസൂസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയർ