ETV Bharat / sports

പരിക്ക്; പിഎസ്‌ജി അരങ്ങേറ്റത്തിന് സെര്‍ജിയോ റാമോസ് കാത്തിരിക്കണം - Sevilla

ചൊവ്വാഴ്ച സെവിയ്യയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് 35കാരനായ താരമുണ്ടാവില്ലെന്ന് പിഎസ്‌ജി അറിയിച്ചു.

Sergio Ramos  Paris Saint-Germain  സെര്‍ജിയോ റാമോസ്  പാരിസ് സെന്‍റ് ജെര്‍മന്‍  Sevilla  സെവിയ്യ
പരിക്ക്; പിഎസ്‌ജി അരങ്ങേറ്റത്തിന് സെര്‍ജിയോ റാമോസിന് കാത്തിരിക്കണം
author img

By

Published : Jul 28, 2021, 12:37 PM IST

പാരീസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെര്‍മന്‍ ക്ലബ് വേണ്ടിയുള്ള അരങ്ങേറ്റത്തിന് സെര്‍ജിയോ റാമോസ് ഇനിയും കാത്തിരിക്കേണ്ടി വരും. തുടയ്‌ക്കേറ്റ പരിക്കാണ് റയല്‍ മുന്‍ നായകന് വിനയായത്. ചൊവ്വാഴ്ച സെവിയ്യയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് 35കാരനായ താരമുണ്ടാവില്ലെന്ന് പിഎസ്‌ജി അറിയിച്ചു.

കഴിഞ്ഞ ആഴ്ച ക്ലബ്ബുമൊത്തുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കില്‍ നിന്നും റാമോസ് പൂര്‍ണമായും മുക്തനായിട്ടില്ലെന്നാണ് ക്ലബ് പ്രസ്താനയില്‍ അറിയിച്ചത്. അതേസമയം അടുത്ത ആഴ്ചയോടെ താരം പരിശീലനം പുനരാരംഭിച്ചേക്കുമെന്നും ക്ലബ് പ്രത്യാശ പ്രകടിപ്പിച്ചു.

also read: 'കോലിക്കും രോഹിത്തിനും ശേഷം അവന്‍'; സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍

ജൂലൈ അദ്യ വാരത്തിലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ റാമോസ് പിഎസ്‌ജിയിലെത്തിയത്. റയലുമായുള്ള 16 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചായിരുന്നു താരത്തിന്‍റെ വരവ്. റയലിനൊപ്പം നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്താൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.