ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ ഉടമസ്ഥന്‍ എഡിസന്‍ കവാനിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന് സാമൂഹ്യമാധ്യമത്തിലൂടെ വംശീയാധിക്ഷേപം ഉള്‍ക്കൊള്ളുന്ന മറുപടി നല്‍കിയതിനാണ് കവാനിയെ വിലക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്. പോസ്റ്റ് വംശീയാധിക്ഷേപത്തിന്‍റെ പരിധിയില്‍ വരുമെന്ന് അസോസിയേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം പൗണ്ട് പിഴയൊടുക്കാനും അസോസിയേഷന്‍ യുറുഗ്വന്‍ താരം കവാനിയോട് നിര്‍ദ്ദേശിച്ചിരുന്നു.
-
A club statement in response to @ECavaniOfficial's three-match ban.#MUFC
— Manchester United (@ManUtd) December 31, 2020 " class="align-text-top noRightClick twitterSection" data="
">A club statement in response to @ECavaniOfficial's three-match ban.#MUFC
— Manchester United (@ManUtd) December 31, 2020A club statement in response to @ECavaniOfficial's three-match ban.#MUFC
— Manchester United (@ManUtd) December 31, 2020
സതാംപ്‌റ്റണ് എതിരെ നടന്ന എവേ മത്സരത്തിലെ ജയത്തിന് പിന്നാലെയാണ് കവാനിയുടെ വിവാദ പോസ്റ്റ്. മത്സരത്തില്‍ രണ്ട് ഗോളടിച്ച കവാനി യുണൈറ്റഡിന്‍റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വിവാദമായതോടെ കവാനി പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഈ സീസണിലാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പുതിയ അവകാശിയുണ്ടായത്. കഴിഞ്ഞ സീസണില്‍ ഉടനീളം ഏഴാം നമ്പര്‍ ജേഴ്‌സിയില്ലാതെയാണ് യുണൈറ്റഡ് കളിച്ചത്. ഒരു കാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലുള്ള താരങ്ങള്‍ ഓള്‍ഡ് ട്രാഫോഡില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌ചവെച്ച ജേഴ്‌സിയാണ് യുണൈറ്റഡിന്‍റേത്.
നേരത്തെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാടുമായി മുന്നോട്ട് പോയ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇഎഫ്‌എ. പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ വംശീയതക്ക് എതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുന്നതിന് ഉള്‍പ്പെടെ അസോസിയേഷന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
വിലക്കിനെ തുടര്‍ന്ന് കവാനിക്ക് നഷ്‌ടമാകുന്ന മത്സരങ്ങള്‍
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്ക് എതിരെ ജനുവരി രണ്ടാം തീയ്യതി നടക്കാനിരിക്കുന്ന മത്സരം
- ഇഎഫ്‌എല്‍ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ ജനുവരി ഏഴിന് നടക്കുന്ന മത്സരം
- വാറ്റ്‌ഫോര്‍ഡിനെതിരെ ജനുവരി 10ന് നടക്കാനിരിക്കുന്ന എഫ്‌എ കപ്പ് മത്സരം