ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ തകർത്ത് കരുത്തരായ ലിവർപൂൾ. ലിവർപൂളിന്‍റെ തട്ടകമായ ആൽഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. ന്യൂകാസിലിനെ തരിപ്പണമാക്കുന്ന വിധത്തിലായിരുന്നു മത്സരത്തിലുടനീളം ലിവർപൂളിന്‍റെ പ്രകടനം.
ലിവർപൂളിനെ ഞെട്ടിച്ച് മത്സരത്തിന്‍റെ 7-ാം മിനിട്ടിൽ ന്യൂകാസിലാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. ജാനോ ഷെൽവിയാണ് ഗോൾ നേടിയത്. ഇതോടെ ഉണർന്നുകളിച്ച ലിവർപൂൾ 21-ാം മിനിട്ടിൽ ഡിയാഗോ ജോട്ടയിലുടെ സമനിലഗോൾ സ്വന്തമാക്കി. തൊട്ടുപിന്നാലെ 25-ാം മിനിട്ടിൽ മുഹമ്മദ് സലയിലൂടെ ലിവർപൂൾ രണ്ടാം ഗോളും സ്വന്തമാക്കി.
-
Trent Alexander-Arnold’s wonder goal completes a Liverpool comeback victory#LIVNEW pic.twitter.com/T3BIHkjODu
— Premier League (@premierleague) December 16, 2021 " class="align-text-top noRightClick twitterSection" data="
">Trent Alexander-Arnold’s wonder goal completes a Liverpool comeback victory#LIVNEW pic.twitter.com/T3BIHkjODu
— Premier League (@premierleague) December 16, 2021Trent Alexander-Arnold’s wonder goal completes a Liverpool comeback victory#LIVNEW pic.twitter.com/T3BIHkjODu
— Premier League (@premierleague) December 16, 2021
-
Mo Salah pulls further clear as the leading #PL marksman 🎯🔴 pic.twitter.com/CbbsEIWFbP
— Premier League (@premierleague) December 16, 2021 " class="align-text-top noRightClick twitterSection" data="
">Mo Salah pulls further clear as the leading #PL marksman 🎯🔴 pic.twitter.com/CbbsEIWFbP
— Premier League (@premierleague) December 16, 2021Mo Salah pulls further clear as the leading #PL marksman 🎯🔴 pic.twitter.com/CbbsEIWFbP
— Premier League (@premierleague) December 16, 2021
രണ്ടാം പകുതിയിൽ 87-ാം മിനിറ്റിൽ ലിവർപൂൾ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ ട്രെന്‍റ് അലക്‌സാണ്ടർ അർനോൾഡാണ് ന്യൂകാസിലിന്‍റെ വല കുലുക്കിയത്. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.
ചെൽസിക്ക് സമനിലക്കുരുക്ക്
അതേ സമയം മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിയെ എവർടണ്‍ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 70 മിനിട്ടിൽ മേസണ്‍ മൗണ്ടിലൂടെ ചെൽസിയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ 74-ാം മിനിട്ടിൽ ജറാൾഡ് ബ്രാൻഡ്‌വെയ്‌റ്റിലൂടെ എവർട്ടണ്‍ സമനില ഗോൾ സ്വന്തമാക്കി.
-
A brave and resilient performance earns Everton a point at Stamford Bridge 🍬#CHEEVE pic.twitter.com/5TiGSgdkJz
— Premier League (@premierleague) December 16, 2021 " class="align-text-top noRightClick twitterSection" data="
">A brave and resilient performance earns Everton a point at Stamford Bridge 🍬#CHEEVE pic.twitter.com/5TiGSgdkJz
— Premier League (@premierleague) December 16, 2021A brave and resilient performance earns Everton a point at Stamford Bridge 🍬#CHEEVE pic.twitter.com/5TiGSgdkJz
— Premier League (@premierleague) December 16, 2021
സമനിലയോടെ 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. 17 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി 14-ാം സ്ഥാനത്താണ് എവർടണ്‍. 17 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ALSO READ: ISL: ഐഎസ്‌എല്‍: അടിക്ക്, തിരിച്ചടി; ബെംഗളൂരുവും എടികെയും സമനിലയില്‍ പിരിഞ്ഞു