ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മിഡ്‌ഫീല്‍ഡര്‍ ജെസെ ലിങാര്‍ഡ് ഇനി വെസ്റ്റ്ഹാമിനായി കളിക്കും. ലോണ്‍ അടിസ്ഥാനത്തിലാണ് ലിങാര്‍ഡ് വെസ്റ്റ്ഹാമില്‍ എത്തിയത്. നാല് മില്യണ്‍ പൗണ്ടിലധികം നല്‍കിയാണ് ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡറെ വെസ്റ്റ് ഹാം സ്വന്തം പാളയത്തിലെത്തിച്ചത്. സീസണ്‍ പൂര്‍ത്തിയാകുന്നത് വരെ ലിങാര്‍ഡ് വെസ്റ്റ്‌ഹാമിനൊപ്പമുണ്ടാകും. ഒരു ലക്ഷം പൗണ്ടാണ് ലിങാര്‍ഡിന് വെസ്റ്റ് ഹാം പ്രതിവാരം നല്‍കുന്ന വേതനc . ലോണ്‍ ഫീ ഇനത്തില്‍ വെസ്റ്റ് ഹാം 1.5 അഞ്ച് മില്യണാണ് യുണൈറ്റഡ് നല്‍കിയത്.
-
JLingz is a Hammer 🤘 #WelcomeJesse pic.twitter.com/NXEk9xirbz
— West Ham United (@WestHam) January 29, 2021 " class="align-text-top noRightClick twitterSection" data="
">JLingz is a Hammer 🤘 #WelcomeJesse pic.twitter.com/NXEk9xirbz
— West Ham United (@WestHam) January 29, 2021JLingz is a Hammer 🤘 #WelcomeJesse pic.twitter.com/NXEk9xirbz
— West Ham United (@WestHam) January 29, 2021
യുണൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് ലിങാര്‍ഡിന്‍റെ കൂടുമാറ്റം. സീസണില്‍ യുണൈറ്റഡിന് വേണ്ടി മൂന്ന് തവണ മാത്രമാണ് ലിങാര്‍ഡിന് ബൂട്ടുകെട്ടാന്‍ അവസരം ലഭിച്ചത്.
പരിശീലകന്‍ ഡേവിഡ് മോയസിന്‍റെ നേതൃത്വത്തില്‍ ഇത്തവണ ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന വെസ്റ്റ് ഹാം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ വെസ്റ്റ് ഹാം ഇന്ന് നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും.