ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. അഡെമോല ലൂക്ക്‌മാനാണ് ലെസ്റ്ററിന്‍റെ വിജയ ഗോൾ സ്വന്തമാക്കിയത്.
മത്സരത്തിൽ പൂർണ ആധിപത്യം ലിവർപൂളിനായിരുന്നെങ്കിലും വിജയം ലെസ്റ്ററിനൊപ്പമായിരുന്നു. ലിവർപൂളിന്‍റെ ഗോളെന്നുറച്ച ഒട്ടനവധി ഷോട്ടുകൾ തട്ടിയകറ്റിയ ലെസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ കാസ്‌പെർ ഷ്‌മൈക്കേൽ ആണ് ടീമിന്‍റെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചത്. ഷ്‌മൈക്കേൽ തന്നെയാണ് കളിയിലെ താരം.
-
🦊 @LCFC hand Liverpool their second loss of the #PL season#LEILIV pic.twitter.com/ZD9ZMIgOiY
— Premier League (@premierleague) December 28, 2021 " class="align-text-top noRightClick twitterSection" data="
">🦊 @LCFC hand Liverpool their second loss of the #PL season#LEILIV pic.twitter.com/ZD9ZMIgOiY
— Premier League (@premierleague) December 28, 2021🦊 @LCFC hand Liverpool their second loss of the #PL season#LEILIV pic.twitter.com/ZD9ZMIgOiY
— Premier League (@premierleague) December 28, 2021
ലഭിച്ച പെനാൽറ്റി പോലും ഗോളാക്കി മാറ്റാൻ ലിവർപൂളിനായില്ല. സൂപ്പർ താരം മുഹമ്മദ് സലയുടെ ഷോട്ട് ഷ്‌മൈക്കേൽ തട്ടിയകറ്റുകയായിരുന്നു. അതേസമയം തോൽവി വഴങ്ങിയെങ്കിലും 19 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്. 18 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി ലെസ്റ്റർ സിറ്റി ഒൻപതാം സ്ഥാനത്താണ്.
-
Huge saves, top performance @kschmeichel1 🧤
— Leicester City (@LCFC) December 28, 2021 " class="align-text-top noRightClick twitterSection" data="
Your #LeiLiv 𝗠𝗮𝗻 𝗼𝗳 𝘁𝗵𝗲 𝗠𝗮𝘁𝗰𝗵! pic.twitter.com/Yt9NUDzEPD
">Huge saves, top performance @kschmeichel1 🧤
— Leicester City (@LCFC) December 28, 2021
Your #LeiLiv 𝗠𝗮𝗻 𝗼𝗳 𝘁𝗵𝗲 𝗠𝗮𝘁𝗰𝗵! pic.twitter.com/Yt9NUDzEPDHuge saves, top performance @kschmeichel1 🧤
— Leicester City (@LCFC) December 28, 2021
Your #LeiLiv 𝗠𝗮𝗻 𝗼𝗳 𝘁𝗵𝗲 𝗠𝗮𝘁𝗰𝗵! pic.twitter.com/Yt9NUDzEPD
ALSO READ: ISL : ഒഡിഷയുടെ ഗോൾ വല നിറച്ച് ഹൈദരാബാദ്, വിജയം ഒന്നിനെതിരെ ആറ് ഗോളുകൾക്ക്
മറ്റൊരു മത്സരത്തിൽ ടോട്ടനവും സതാംപ്‌ടണും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ടോട്ടനത്തിനായി ഹാരി കെയ്‌നും, സതാംപ്‌ടണുവേണ്ടി ജെയിംസ് വാർഡും ഗോളുകൾ നേടി. സമനിലയോടെ 17 മത്സരങ്ങളിൽ നിന്ന് 30 പോയിന്‍റുമായി ടോട്ടനം ആറാം സ്ഥാനത്തേക്കെത്തി. 21 പോയിന്‍റുമായി 13-ാം സ്ഥാനത്താണ് സതാംപ്‌ടണ്‍.