ETV Bharat / sports

ഒളിമ്പിക് ഫുട്‌ബോള്‍ ; നറുക്കെടുപ്പ് പൂര്‍ത്തിയായി

കഴിഞ്ഞ തവണ പുരുഷ വിഭാഗം ഫൈനലില്‍ ഏറ്റുമുട്ടിയ ബ്രസീലും ജര്‍മനിയും ഇത്തവണ ഗ്രൂപ്പ് ഡി പോരാട്ടങ്ങളുടെ ഭാഗമാകും.

author img

By

Published : Apr 21, 2021, 9:50 PM IST

ഒളിമ്പിക്‌സ് അപ്പ്ഡേറ്റ് വാര്‍ത്ത  ഒളിമ്പിക് ഫുട്ബോള്‍ മത്സരം വാര്‍ത്ത  olympics update news  olympic football match news
ഒളിമ്പിക്‌സ്

ലാസെയിന്‍: ടോക്കിയോ ഗെയിംസിന്‍റെ ഭാഗമായുള്ള പുരുഷ-വനിത ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ആതിഥേയരായ ജപ്പാന്‍ ഉള്‍പ്പെടെ 16 ഗ്രൂപ്പുകള്‍ പുരുഷവിഭാഗത്തില്‍ പങ്കെടുക്കും. വനിത വിഭാഗത്തില്‍ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരയ്ക്കും. വനിത വിഭാഗത്തില്‍ ജര്‍മനിയും പുരുഷ വിഭാഗത്തില്‍ ബ്രസീലുമായിരുന്നു കഴിഞ്ഞ തവണ ജേതാക്കള്‍. കഴിഞ്ഞ തവണ പുരുഷ വിഭാഗം ഫൈനലില്‍ ഏറ്റുമുട്ടിയ ബ്രസീലും ജര്‍മനിയും ഇത്തവണ ഗ്രൂപ്പ് ഡി പോരാട്ടങ്ങളുടെ ഭാഗമാകും.

ALSO READ : വീണ്ടും കപ്പടിച്ച് ഗോകുലം ; കേരള പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടു

ഇരു ടീമുകളെയും കൂടാതെ ഐവറികോസ്റ്റും സൗദി അറേബ്യയും ഗ്രൂപ്പ് ഡിയില്‍ അംഗമാണ്. ഈജിപ്‌ത്, സ്‌പെയിന്‍, അര്‍ജന്‍റീന, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ജപ്പാനെ കൂടാതെ ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ ടീമുകളും ഇടം നേടി. ഫിഫയുടെ സഹകരണത്തോടെ ഗ്രൂപ്പ് സ്റ്റേജ്, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ ഒളിമ്പിക് വേദിയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കും.

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് ഏഴ്‌ വരെയാണ് ഒളിമ്പിക്‌സ്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവച്ചതാണ് ഇത്തവണ നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.