റിയോ ഡി ജനീറോ: ലോകം മുഴുവന്‍ കൊവിഡിനെ തുടർന്ന് കായിക മത്സരങ്ങൾ നിർത്തിവെച്ച സമയത്തും മടികൂടാതെ പരിശീലനം തുടരുകയാണ് ബ്രസീലിയന്‍ സൂപ്പർ താരം നെയ്‌മർ. റിയോ ഡി ജനീറോയ്ക്ക് സമീപത്തെ വീട്ടിലാണ് താരത്തിന്‍റെ പരിശീലനം. സുഹൃത്തും മധ്യനിര താരവുമായ ലൂക്കാസ് ലിമയും ഒപ്പം പരിശീലനത്തിന് എത്തിയിട്ടുണ്ട്. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്ന നെയ്‌മർ കൊവിഡിനെ തുടർന്നാണ് ജന്മദേശത്തേക്ക് തിരിച്ചെത്തിയത്. മറ്റൊരു ബ്രസീലിയന്‍ താരം തിയാഗോ സില്‍വയും നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം കഠിന പരിശീലനം തുടരുന്ന നെയ്‌മറെ പിഎസ്‌ജിയുടെ പരിശീലകന്‍ തോമസ് ടൂഷ്യല്‍ പ്രശംസിച്ചു. വലിയ മത്സരങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ താരം പരിശീലനം തുടരുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതിക്ക് മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജി ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി. മാർച്ച് 11ന് ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2ന് എതിരെ 3 ഗോളുകൾക്കായിരുന്നും ഫ്രഞ്ച് വമ്പന്‍മാരുടെ വിജയം. ഇതോടെ പിഎസ്‌ജി ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാർട്ടറിലും പ്രവേശിച്ചു.
നെയ്‌മർ വീട്ടിലും കഠിന പരിശീലനത്തില്‍ - നെയ്‌മർ വാർത്ത
നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ മാർച്ച് 11ന് നടന്ന മത്സരത്തില്‍ നെയ്‌മർ പിഎസ്‌ജിക്ക് വേണ്ടി ഡോർട്ട്മുണ്ടിനെതിരെ ഗോൾ നേടിയിരുന്നു