മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജേഴ്‌സി ഇനി യുറുഗ്വൻ താരം എഡിസണ്‍ കവാനിക്ക് സ്വന്തം. ഓള്‍ഡ് ട്രാഫോഡിലെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞ ജേഴ്‌സിയാണ് കവാനി സ്വന്തമാക്കിയത്. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുമായുള്ള കവാനിയുടെ കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചതോടെയാണ് ഓള്‍ഡ് ട്രാഫോഡിലേക്കുള്ള കൂടുമാറ്റം.
-
👕 7️⃣@ECavaniOfficial will become the latest Red to don our number seven shirt 🔴#MUFC
— Manchester United (@ManUtd) October 6, 2020 " class="align-text-top noRightClick twitterSection" data="
">👕 7️⃣@ECavaniOfficial will become the latest Red to don our number seven shirt 🔴#MUFC
— Manchester United (@ManUtd) October 6, 2020👕 7️⃣@ECavaniOfficial will become the latest Red to don our number seven shirt 🔴#MUFC
— Manchester United (@ManUtd) October 6, 2020
കഴിഞ്ഞ സീസണില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ഇല്ലാതെയാണ് യുണൈറ്റഡ് കളിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങിയ ആര്‍ക്കും യുണൈറ്റഡിന് വേണ്ടി തിളങ്ങാന്‍ സാധിച്ചിട്ടില്ല. റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ മൈക്കള്‍ ഓവനും, ഡി മറിയയും മെംഫിസ് ഡിപെയും, സാഞ്ചസും ഉള്‍പ്പെടെയുള്ളവര്‍ മങ്ങിയ പ്രകടനം കാഴ്‌ചവെച്ച് ജേഴ്‌സി അഴിച്ചവരാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ ഡേവിഡ് ബെക്കാം, ജോര്‍ജ് ബെസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ അണിഞ്ഞ ഏഴാം നമ്പര്‍ ചുവന്ന ജേഴ്‌സിക്ക് ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഉള്ളത്. അലക്‌സ് ഫെര്‍ഗൂസണ് കീഴില്‍ ഓള്‍ഡ് ട്രാഫോഡിലെ ഷെല്‍ഫിലേക്ക് ലോക കിരീടങ്ങള്‍ എത്തിയ കാലത്തായിരുന്നു ബെക്കാമും റൊണാള്‍ഡോയും ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ശോഭിച്ചത്. ആ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകര്‍.