ETV Bharat / sports

മോയിസെ കീൻ യുവന്‍റസിൽ ; തിരിച്ചെത്തിയത് റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായി - juventus

എവര്‍ട്ടണ്‍ താരം മോയിസെ കീന്‍നെയാണ് യുവന്‍റസ് ലോണ്‍ അടിസ്ഥാനത്തിൽ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

Moise kean  മോയിസെ കീൻ  യുവന്‍റസ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  Ronaldo  Moise kean returns to juventus on two year loan deal  juventus  Moise kean juventus
മോയിസെ കീൻ യുവന്‍റസിൽ; തിരിച്ചെത്തിയത് റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായി
author img

By

Published : Aug 31, 2021, 8:47 PM IST

റോം : എവര്‍ട്ടണ്‍ താരം മോയിസെ കീന്‍ യുവന്‍റസില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായാണ് കീന്‍ യുവന്‍റസില്‍ തിരികെ എത്തുന്നത്. 2016 ൽ യുവന്‍റസിൽ നിന്നാണ് താരം തന്‍റെ ക്ലബ് ഫുട്ബോൾ കരിയർ ആരംഭിച്ചത്.

അടുത്ത രണ്ട് സീസണിലേക്ക് ലോണ്‍ അടിസ്ഥാനത്തിലാണ് കീനിനെ യുവന്‍റസ് സ്വന്തമാക്കിയത്. 2023ല്‍ കീനിനെ വാങ്ങാനുള്ള ഓപ്‌ഷനും യുവന്‍റസിന്‍റെ കരാറില്‍ ഉണ്ട്. 28 മില്യണ്‍ യൂറോ നല്‍കിയാവും 2023ല്‍ കീനിനെ യുവന്‍റസ് സ്ഥിരം കരാറില്‍ സ്വന്തമാക്കുക.

ALSO READ: എംബാപ്പെ പിഎസ്‌ജിയിൽ തുടരും ; താരത്തിനായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്

2016 ൽ യുവന്‍റസിൽ നിന്നാണ് താരം തന്‍റെ ക്ലബ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. നേരത്തെ 2019 ല്‍ 24 മില്യണ്‍ പൗണ്ട് നല്‍കിയാണ് എവര്‍ട്ടണ്‍ കീനിനെ ടീമില്‍ എത്തിച്ചത്. എന്നാല്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എവര്‍ട്ടണ്‍ണ് വേണ്ടി 39 മത്സരങ്ങള്‍ കളിച്ച കീൻ 4 ഗോളുകളാണ് നേടിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.