സാഗ്രെബ് : മുന്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 35-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 2018-ല്‍ ദേശീയ ടീമില്‍ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
11 വര്‍ഷക്കാലം ദേശീയ ടീമിനായി കളിച്ച മാന്‍സുകിച്ച് രണ്ട് ലോക കപ്പുകളിലും രണ്ട് യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 89 മത്സരങ്ങളിൽ നിന്നായി 33 ഗോളുകളും താരം നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടുകയും ചെയ്തിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ALSO READ: രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ ; ഗിന്നസ് ബുക്കിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
കരിയറില്‍ എ സി മിലാന്‍, യുവെന്‍റസ്, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ക്ലബ്ബ് കരിയറില്‍ 426 മത്സരങ്ങളില്‍ നിന്നായി 166 ഗോളുകള്‍ നേടിയിട്ടുണ്ട്.