പ്രീമിയർ ലീഗ് കിരീട പോരാട്ടത്തില്‍ ലിവർപൂളിന് ആവേശജയം. ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ടോട്ടനാംഹോട്ട്സ്പര്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച ലിവർപൂൾ പ്രീമിയർ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മറ്റൊരു മത്സരത്തില്‍ ചെല്‍സികാർഡിഫ് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചു.
You just can't call it...#PL pic.twitter.com/tK6cWmRn5P
— Premier League (@premierleague) March 31, 2019 " class="align-text-top noRightClick twitterSection" data="
">You just can't call it...#PL pic.twitter.com/tK6cWmRn5P
— Premier League (@premierleague) March 31, 2019You just can't call it...#PL pic.twitter.com/tK6cWmRn5P
— Premier League (@premierleague) March 31, 2019
ടോട്ടനാംഗോളി ഹ്യൂഗോ ലോറിസിന്‍റെ പിഴവില്‍ നിന്ന് ലഭിച്ച സെല്‍ഫ് ഗോളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഫിർമിനോയുടെ ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ടോട്ടനാംതകർപ്പൻ കളി പുറത്തെടുത്തത് ലിവർപൂളിന് തിരിച്ചടിയായി. 70-ാം മിനിറ്റില്‍ ലൂക്കാസ് മോറ ടോട്ടനാത്തിന് സമനില ഗോൾ നേടിക്കൊടുത്തു. സമനില ഉറപ്പിച്ച മത്സരത്തില്‍ 90-ാംമിനിറ്റില്‍ മുഹമ്മദ് സലായുടെ ഹെഡർ ക്ലിയർ ചെയ്യുന്നതില്‍ ലോറിസിന് പിഴച്ചപ്പോൾ ഹോട്ട്സ്പർ ഡിഫൻഡർ ടോബി ആൾഡർവീല്‍ഡിന്‍റെ കാലില്‍ തട്ടി പന്ത് വലയിലായി. ജയത്തോടെ 79 പോയിന്‍റുമായി ലിവർപൂൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയും മൂന്നാം സ്ഥാനത്ത് ടോട്ടനാവുമാണ്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചു. മത്സരത്തിന്‍റെ 83-ാംമിനിറ്റ് വരെ പിന്നില്‍ നിന്ന ശേഷം അവസാന ഏഴ് മിനിറ്റില്‍ രണ്ട് ഗോൾ നേടിയാണ് ചെല്‍സി വിജയിച്ചത്. സെസാർ അസ്പിലിക്യുയോറ്റ, റൂബൻ ലോഫ്റ്റസ് ചീക് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. കാർഡിഫ് സിറ്റിക്ക് വേണ്ടി വിക്ടർ കമറാസയാണ് ഗോൾ നേടിയത്. ജയത്തോടെ 60 പോയിന്റുമായി ചെല്‍സി ആഴ്സണലിനൊപ്പമെത്തി. എങ്കിലും ഗോൾ ശരാശരിയില്‍ മുന്നിലുള്ള ആഴ്സണലാണ് അഞ്ചാം സ്ഥാനത്ത്.