പാരീസ് : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജര്‍മനുമായി (പിഎസ്‌ജി) ഔദ്യോഗികമായി ബന്ധമുറപ്പിച്ചു. 35 മില്യൺ യൂറോയ്‌ക്ക് രണ്ട് വര്‍ഷക്കരാറിലാണ് 34കാരനായ താരത്തെ പിഎസ്‌ജി സ്വന്തമാക്കിയത്.
ടീമില്‍ ചേരുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പാരീസിലെത്തിയ താരത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മെസിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് പിഎസ്‌ജി പുറത്തുവിട്ട 'ട്രെയ്‌ലര്‍' വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘പാരീസില്‍ പുതിയ രത്നം’ എന്ന് മെസിയെ വിശേഷിപ്പിച്ച വീഡിയോയില്‍ 30ാം നമ്പര്‍ ജഴ്‌സിയിലാണ് താരമുള്ളത്.
30ാം നമ്പറിലെ രഹസ്യം
ദേശീയ ടീമായ അര്‍ജന്‍റീനയിലും മുന്‍ ക്ലബായ ബാഴ്‌സലോണയിലും 10ാം നമ്പര്‍ ജഴ്‌സിയിലായിരുന്നു താരം കളത്തിലിറങ്ങിയത്. എന്നാല്‍ പിഎസ്‌ജിയില്‍ ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് 10ാം നമ്പര്‍ ജഴ്‌സി അണിയുന്നത്.
-
A new 💎 in Paris !
— Paris Saint-Germain (@PSG_inside) August 10, 2021 " class="align-text-top noRightClick twitterSection" data="
PSGxMESSI ❤️💙 pic.twitter.com/2JpYSRtpCy
">A new 💎 in Paris !
— Paris Saint-Germain (@PSG_inside) August 10, 2021
PSGxMESSI ❤️💙 pic.twitter.com/2JpYSRtpCyA new 💎 in Paris !
— Paris Saint-Germain (@PSG_inside) August 10, 2021
PSGxMESSI ❤️💙 pic.twitter.com/2JpYSRtpCy
10ാം നമ്പര്‍ മെസിക്ക് നല്‍കാന്‍ നെയ്മര്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ മെസി നിരസിച്ചെന്നുമാണ് സ്പെയ്‌ന്‍ ദേശീയ ദിനപ്പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
also read: മെസി പാരീസിലെത്തി; ആവേശത്തോടെ വരവേറ്റ് ആരാധകര്‍
ഇതിന് പിന്നാലെയാണ് മെസി 30ാം നമ്പര്‍ തെരഞ്ഞെടുത്തത്. ബാഴ്‌സയ്ക്കായി ആദ്യ മത്സരങ്ങളില്‍ 30ാം നമ്പറിലായിരുന്നു മെസി കളിക്കാനിറങ്ങിയത്. പിന്നീടാണ് 10ാം നമ്പറിലേക്ക് മാറിയത്. ഇതിന്‍റെ ഓര്‍മയ്ക്കായാണ് താരം 30ാം നമ്പര്‍ തന്നെ തെരഞ്ഞെടുത്തതെന്നാണ് വിവരം.
ലീഗ് ഒന്നിലെ 30ാം നമ്പര്‍
30ാം നമ്പര്‍ സാധാരണയായി ലീഗ് ഒന്നില്‍ ഗോള്‍ കീപ്പര്‍മാര്‍ക്കാണ് നല്‍കാറുള്ളത്. പിഎസ്‌ജിയില്‍ റിസര്‍വ് ഗോള്‍ കീപ്പറായ അലക്‌സാണ്ടര്‍ ലെറ്റിലിയറാണ് ഈ നമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നത്. മെസിക്കായി സന്തോഷ പൂര്‍വം താരം 30ാം നമ്പര്‍ വിട്ടുനല്‍കുകയായിരുന്നു.