ETV Bharat / sports

ലാലിഗ: ഒസാസുന, ആല്‍വേസ് മത്സരം സമനിലയില്‍ - laliga draw news

ഒസാസുനയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗോളി റൂബെന്‍ മാര്‍ട്ടിനസ് എട്ടാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഒസാസുനക്ക് തിരിച്ചടിയായി

ലാലിഗയില്‍ സമനില വാര്‍ത്ത  റൂബെന്‍ മാര്‍ട്ടിനസിന് ചുവപ്പ് കാര്‍ഡ് വാര്‍ത്ത  laliga draw news  red card to ruben martinez news
ലാലിഗ
author img

By

Published : Jan 1, 2021, 1:38 PM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ 2020ലെ അവസാന മത്സരം സമനിലയില്‍. ഒസാസുന, ആല്‍വേസ് പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ഗോളി റൂബെന്‍ മാര്‍ട്ടിനസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനെ തുടര്‍ന്ന് ഒസാസുന 10 പേരുമായാണ് നിശ്ചിത സമയത്ത് കളി പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയിലെ എട്ടാം മിനിട്ടില്‍ തന്നെ മാര്‍ട്ടിനസ് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ ഓസാസുന പ്രതിസന്ധിയിലായി. ഗോള്‍ രഹിതമായി കലാശിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും വല കുലുക്കിയത്.

സ്‌പാനിഷ് മധ്യനിര താരം റോബെര്‍ട്ടോ ടോറസ് 67ാം മിനിട്ടില്‍ ഒസാസുനക്കായി ലീഡുയര്‍ത്തി. എട്ട് മിനിട്ടുകള്‍ക്ക് ശേഷം പെനാല്‍ട്ടിയിലൂടെ ലുക്കാസ് പെരസ് ആല്‍വേസിനായി സമനില ഗോള്‍ സ്വന്തമാക്കി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ 13ാം സ്ഥാനത്താണ് ആല്‍വേസ്. ദുര്‍ബലരായ ഒസാസുന 19ാം സ്ഥാനത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.